Celebrities

‘ബിഗ്‌ബോസിൽ ഞാൻ പ്രതിഫലമായി 50 ലക്ഷം ചോദിച്ചു; രണ്ടാഴ്ചത്തേക്ക് അവര്‍ 40 ലക്ഷം വരെ പറഞ്ഞു’; വെളിപ്പെടുത്തി നന്ദു | nandu biggboss

ഒന്നുമില്ലെങ്കില്‍ രണ്ടുദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു

ബിഗ് ബോസിന്റെ ഏതൊരു സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രൊഡക്ഷൻ ലിസ്റ്റ് പുറത്തു വരാറുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ താരങ്ങൾ ഈ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ പലപ്പോഴും കേട്ടിട്ടുള്ള പേരാണ് നടൻ നന്ദുവിന്റേത്. ഇപ്പോഴിതാ തന്നെ ബിഗ് ബോസിലേക്ക് മത്സരിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയാണ് നടൻ.

ലാലേട്ടനാണ് തന്നെ വിളിച്ചിട്ട് ബോംബെയില്‍ നിന്ന് ആള് വിളിക്കുമെന്ന് പറഞ്ഞത്. പ്രതിഫലമായി ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും താനത് നിഷേധിക്കുകയായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ ശോഭ വിശ്വനാഥുമായി സംസാരിക്കവേയാണ് ബിഗ് ബോസിനെ കുറിച്ചും ഭീമമായ തുക തരാമെന്ന് പറഞ്ഞതിനെ കുറിച്ചും നടന്‍ വെളിപ്പെടുത്തിയത്. നന്ദുവിന്റെ വാക്കുകളിങ്ങനെയാണ്…

‘ഒരു ദിവസം രാത്രി 11 മണിക്ക് ലാലേട്ടന്‍ എന്നെ വിളിച്ചു. നാളെ നിന്നെ ബോംബെയില്‍ നിന്ന് വിളിക്കും. എന്തായാലും വരണമെന്ന് പറഞ്ഞു. സീസണ്‍ 4 ആണെന്ന് തോന്നുന്നു. രണ്ടാഴ്ചത്തേക്ക് ആണ് വിളിച്ചത്, പക്ഷേ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഒരാഴ്ച അവിടെ പോയി ക്വറന്റൈനില്‍ താമസിക്കണമല്ലോ. എന്നോട് അതൊന്നും വേണ്ടെന്നാണ് പറഞ്ഞത്. ഒന്നുമില്ലെങ്കില്‍ രണ്ടുദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു.

രണ്ടാഴ്ചത്തേക്ക് പ്രതിഫലമായി ഞാന്‍ 50 ലക്ഷം ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുപറയും എന്ന് വിചാരിച്ച് ഞാന്‍ പോയില്ലെന്നാണ് നന്ദു പറയുന്നത്. ഒരാഴ്ചയോ രണ്ടാഴ്ചയോ എങ്കിലും ഒന്ന് പോയി നോക്കാമായിരുന്നു എന്നാണ് ശോഭയുടെ അഭിപ്രായം.

content highlight: nandu biggboss