നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ നൽകിയ പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് വിവാഹം. വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരൾ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹം ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വെച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എലിസബത്തിനൊപ്പം ആഘോഷിച്ചിരുന്നു.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും അതിനുശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷെ പിന്നീട് ഇവർക്കിടയിൽ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. ബാലയും ഇതുവരെയും അതിന് കൃത്യമായ മറുപടി നൽകിയിട്ടില്ല.
ബാലയോടൊപ്പമുള്ള വിവാഹ ജീവിതം ദുസ്സഹമായതോടെയാണ് ബന്ധം ഉപേക്ഷിച്ച് എലിസബത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്. ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഡോക്ടറായി ജോലി നോക്കുകയാണ്. അമൃതയ്ക്കുള്ളതുപോലെ ഒരു യുട്യൂബ് ചാനൽ എലിസബത്തിനുമുണ്ട്. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ചെറിയ വ്ലോഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്.
അത്തരത്തിൽ എലിസബത്ത് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ വളരെ സന്തോഷവതിയായി പതിവില്ലാത്ത ഉന്മേഷത്തോടെയാണ് എലിസബത്തിന്റെ സംസാരം. ഇന്ന് വളരെ ഹാപ്പിയായിട്ടാണ് ഞാൻ വീഡിയോ എടുക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് നടക്കുകയാണ്. മുപ്പത്തിയാറ് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞിട്ടാണ് വരുന്നത്.
പൊതുവെ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ക്ഷീണിച്ച് എങ്ങനെ എങ്കിലും റൂമിലെത്തി കിടന്നാൽ മതിയെന്ന ചിന്തയോടെയാണ് വരാറ്. പക്ഷെ ഇന്ന് ഞാൻ ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. പക്ഷെ അത് സർപ്രൈസാണ്. ഇന്ന് പറയില്ല. രണ്ട് ദിവസം കഴിഞ്ഞിടുന്ന വീഡിയോയിൽ പറയാം. എനിക്ക് ഹാപ്പിനെസ്സുള്ള കാര്യമാണ്. ഇതൊക്കെ എന്ത് സർപ്രൈസെന്ന് ചിലർക്ക് തോന്നിയേക്കാം. പക്ഷെ എന്റെ ഹാപ്പിനെസ്സാണ് ഞാൻ വീഡിയോയിൽ പങ്കുവെക്കുന്നത്.
പിന്നെ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷമായിട്ടുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് വിചാരിക്കുന്നു എന്ന് പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകർക്കെല്ലാം ആകാംഷയായി. എന്തായിരിക്കും എലിസബത്തിനെ സന്തോഷവതിയാക്കിയ കാര്യമെന്നത് സംബന്ധിച്ച് ചർച്ചയും ഊഹാപോഹങ്ങളുമെല്ലാം കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പുതിയ കല്ല്യാണമോ ലവ്വോ വല്ലതുമാണോയെന്ന് ഏറെയും ആരാധകർ കമന്റിലൂടെ ചോദിച്ചത്. അറുപത് ശതമാനം ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളുടെ നടുവിലാണ് നമ്മൾ ജീവിക്കുന്നത്. ഇനിയും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആലോചിച്ച് വീട്ടുകാർ അറിഞ്ഞ് സഹോദരിയെ അറിയുന്ന മനസിലാക്കുന്ന ഒരാളെ അവരുടെ ഇഷ്ടപ്രകാരം കണ്ടെത്തുക എന്നായിരുന്നു ഒരു കമന്റ്.
അടുത്ത കല്യാണം കഴിക്കാനാണ് പരിപാടിയെങ്കിൽ അൺഫോളോ ചെയ്യാനാണ് തീരുമാനം എന്നിങ്ങനെ രസകരമായ കമന്റുകളുമുണ്ട്. കഴിഞ്ഞതിനെ കുറിച്ച് ഓർക്കാതിരിക്കുക. താങ്കളെ കുറിച്ച് നല്ലത് മാത്രം ചിന്തിക്കൂ… എല്ലാം ശരിയാകും നല്ലത് വരട്ടെ എന്നും കമന്റുകളുണ്ട്.
content highlight: elizabeth-udayan-says-she-has-some-good-news-to-share
















