Celebrities

‘ബ്രേക്ക് കിട്ടിയാൽ നയൻ‌താര ആ ​ഗ്യാപ്പിൽ കുടുംബത്തെ നോക്കും’; വിവാദങ്ങൾക്ക് മറുപടി ? | experinece-with-nayanthara

നേരത്തെ തന്നെ രാവിലെ 9 മണിക്ക് സെറ്റിലെത്തുന്നതും വൈകുന്നേരത്തോടെ ഷൂട്ട് അവസാനിപ്പിക്കുന്നതുമാണ് നയൻതാരയുടെ രീതി

അടുത്തിടെ നയൻതാരയ്ക്കെതിരെ ചില ആരോപണങ്ങൾ വന്നിരുന്നു. സെറ്റുകളിൽ നയൻതാര കുട്ടികളുമായാണ് എത്തുന്നതെന്നും കുട്ടികളെ നോക്കുന്ന ആയമാരുടെ ചെലവുൾപ്പെടെ നിർമാതാവാണ് വഹിക്കുന്നതെന്നും ചില ഫിലിം ജേർണലിസ്റ്റുകൾ ആരോപിച്ചു. പരാമർശം വലിയ തോതിൽ ചർച്ചയായി. മക്കൾ ജനിച്ച ശേഷം കരിയറും കുടുംബ ജീവിതവും ബാലൻസ് ചെയ്യാനുള്ള ശ്രമത്തിലാണ് നയൻതാര. സെറ്റുകളിൽ എത്തുന്ന സമയത്തിൽ പോലും മാറ്റം വന്നിട്ടുണ്ടെന്നാണ് വിവരം. നേരത്തെ തന്നെ രാവിലെ 9 മണിക്ക് സെറ്റിലെത്തുന്നതും വൈകുന്നേരത്തോടെ ഷൂട്ട് അവസാനിപ്പിക്കുന്നതുമാണ് നയൻതാരയുടെ രീതി.

ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെ മക്കൾ. എത്ര തിരക്കായാലും മക്കൾക്ക് വേണ്ടി സമയം കണ്ടെത്താറുണ്ടെന്ന് അടുത്തിടെ നയൻതാര സൈമ പുരസ്കാര വേദിയിൽ‌ പറഞ്ഞിരുന്നു. അതേസമയം മക്കളുടെ ആയമാരുടെ ചെലവ് പോലും നിർമാതാക്കളാണ് വഹിക്കുന്നതിൽ അത് കടന്ന കൈയായി പോയെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. എന്നാൽ ഫിലിം ജേർണലിസ്റ്റുകളുടെ വാദത്തോട് നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് നടൻ കവിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തൃഷയെയാണോ നയൻതാരയെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.

തൃഷ മാമിനെ എനിക്ക് വളരെ മുമ്പേ ഇഷ്ടമാണ്. നയൻതാര മാമുമായി അടുത്തിടെയാണ് സൗഹൃദത്തിലാകുന്നത്. ഇപ്പോഴാണ് അവർക്കൊപ്പം വർക്ക് ചെയ്തതും അടുത്തിടപഴകിയതും. എങ്ങനെ വർക്ക് ചെയ്യുന്നു, കുറച്ച് സമയം ബ്രേക്ക് കിട്ടിയാൽ ആ ​ഗ്യാപ്പിൽ കുടുംബത്തെ നോക്കുന്നതുമെല്ലാം നേരിട്ട് കണ്ടു. ചുറ്റുമുള്ളവരെയും അവർ നന്നായി നോക്കും. ഇപ്പോൾ നയൻതാര മാം തന്റെ നല്ല സുഹൃത്താണെന്ന് പറയാമെന്നും കവിൻ വ്യക്തമാക്കി.

അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ കവിനും നയൻതാരയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. വിഷ്ണു എടവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

content highlight: experinece-with-nayanthara