Celebrities

‘ടൊവിനോയുടെ അത്രത്തോളം ഡെഡിക്കേഷൻ സിനിമയോട് എനിക്കില്ല’: അജു വർഗീസ് | aju varghese

സമർപ്പിത ജീവിതമുണ്ടെങ്കിലെ പാൻ ഇന്ത്യൻ സ്റ്റാറൊക്കെ ആകാൻ പറ്റു

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു അജു വര്‍ഗീസ്. ആദ്യ സിനിമ ഹിറ്റായപ്പോള്‍ അജുവടക്കമുള്ള താരങ്ങളും വലിയ നിലയിലേക്ക് എത്തി. ഇപ്പോള്‍ നടന്‍, നിര്‍മാതാവ്, എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുകയാണ് താരം.

ബോഡി ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കാത്തതിന്റെ കാരണവും അ‍ജു വെളിപ്പെടുത്തി. കേരള ക്രൈം ഫയൽസിൽ അഭിനയിച്ചപ്പോൾ ‍ഞാൻ എന്റെ കുടവയർ വലിച്ചുകെട്ടിയിരുന്നു. കാരണം പോലീസിന്റെ ഒരു ഫിസിക്ക് വേണമെന്ന് അവർ പറഞ്ഞിരുന്നു. ടൊവിനോയുടെ അത്രത്തോളം ഡെഡിക്കേഷൻ സിനിമയോട് എനിക്കില്ല. സമർപ്പിത ജീവിതമുണ്ടെങ്കിലെ പാൻ ഇന്ത്യൻ സ്റ്റാറൊക്കെ ആകാൻ പറ്റു.

അല്ലെങ്കിൽ വയറും കാണിച്ച് ഇവിടെ ഇങ്ങനെ അമ്മാവനും അനന്തരവനുമൊക്കെയായി അഭിനയിക്കാം. അതുകൊണ്ടാണ് വിനീത് ഒരു അഭിമുഖത്തിൽ എല്ലാവർക്കും പൃഥ്വിരാജാകാൻ പറ്റില്ലല്ലോയെന്ന് പറഞ്ഞതെന്നും അജു പറയുന്നു. മുപ്പത്തൊമ്പതുകാരനായ താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും ഹിറ്റായ സിനിമ അജയന്റെ രണ്ടാം മോഷണമാണ്. പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമാണ് അജു ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

കഥാപാത്രങ്ങൾക്ക് വേണ്ടിയല്ലാതെ ഒരിക്കൽ പോലും ഓഫ് സ്ക്രീനിൽ പുതിയ ഫാഷൻ വസ്ത്രങ്ങളിലോ വിവിധ നിറത്തിലുള്ള ഷർട്ടുകൾ ധരിച്ചോ അജു എത്താറില്ല. എല്ലായിടത്തും എത്തുമ്പോൾ വെളുത്ത നിറത്തിലുള്ള സോഫ്റ്റ് കോട്ടൺ ഷർട്ട് മാത്രമാണ് ധരിക്കാറുള്ളത്.

അടുത്തിടെ സ്വർ​ഗം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കൗമുദി മൂവീസിന് നൽ‌കിയ അഭിമുഖത്തിൽ വെള്ളം വസ്ത്രം മാത്രം ധരിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. സമയം കളയാൻ താൽപര്യമില്ലെന്നതാണത്രെ അജു വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്നതിന് പിന്നിലെ കാരണം.

ഒരുപാട് കൺഫ്യൂസ്ഡാവാതിരിക്കാനാണ് വെള്ള ഷർട്ടുകൾ തന്നെ എപ്പോഴും ധരിക്കുന്നത്. പോസിറ്റിവിറ്റി വളരെ കുറവുള്ളയാളാണ് ഞാൻ. ഭയങ്കര ചെറ്റയാണ്. സമയം കളയാൻ വലിയ താൽപര്യമുള്ളയാളല്ല ഞാൻ. ഡ്രസ്സൊക്കെ പോയി ചൂസ് ചെയ്ത് എടുക്കാനും മടിയാണ്. ആ മടിയുടെ ഭാ​ഗമായിട്ട് നിരന്തരം ഞാൻ വെളുത്ത ഷർട്ട് ധരിക്കുന്നതിനെ കണ്ടാൽ മതിയെന്നാണ് അജു വർ​ഗീസ് പറഞ്ഞത്.

content highlight: aju varghese about tovino