Entertainment

‘ചേച്ചിയുടെ അനുഭവം കണ്ട് പേടിയാണ്, ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹം| Abhirami Suresh

അമൃത സുരേഷിനെപ്പോലെ തന്നെ മലയാളികൾ‌ക്ക് സുപരിചിതയാണ് നടിയും ​ഗായികയും സംരംഭകയുമെല്ലമായ അഭിരാമി സുരേഷ്. ബാലതാരമായി സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള അഭിരാമി സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തൻ്റെ വിവാഹത്തെക്കുറിച്ച് സമാശ്രിക്കുകയാണ് അഭിരാമി. ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹമെന്ന് ഗായിക അഭിരാമി സുരേഷ് പറയുന്നു. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമുള്ള വ്ലോഗിലാണ് അഭിരാമി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. അമൃതം ഗമയ എന്ന അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയിലാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അഭിരാമി പ്രതികരിച്ചത്.

ഡിവോഴ്‌സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആഗ്രഹം. അത് നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. അത് നടക്കാന്‍ ഒരു യോഗവും കൂടിവേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ച് ഇരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണെന്നും അഭിരാമി പറഞ്ഞു. ഒരു റോങ് ചോയിസ്, നമുക്ക് സെറ്റാവാത്ത ആളുമായാണ് സെറ്റായിട്ടുള്ളതെങ്കില്‍, പിന്നീട് പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. അല്ലാതെ നമ്മളെ ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ ഞാൻ അറിയാതെയെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ കല്യാണം കഴിക്കാത്തതിന് കാരണമെന്നും അഭിരാമി പറയുന്നു. പക്ഷേ, തനിക്ക് കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലും നടക്കുമെന്നും അഭിരാമി പറയുന്നു.

തന്റെ ചേച്ചി അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അഭിരാമി തന്റെ അഭിപ്രായം പറഞ്ഞു. തന്റെ സഹോദരി എന്നതിനേക്കാള്‍ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത ആളാണ്. അങ്ങനെയൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അമൃത സുരേഷും വ്ലോഗില്‍ തുറന്നു പറയുന്നുണ്ട്.