Celebrities

‘എന്തിന് വേണ്ടിയാണ് ഇങ്ങനെ കുട്ടിത്തം അഭിനയിക്കുന്നത് ? നസ്രിയ ഒന്ന് വളര്‍ന്നു വലുതായി കണ്ടിട്ട് മരിച്ചാല്‍ മതി’ | nazriya-nazim

സിനിമകളിൽ വല്ലപ്പോഴുമേ നസ്രിയ അന്ന് സാന്നിധ്യം അറിയിക്കാറുള്ളൂ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നസ്രിയ നടത്തിയത്. 19ാം വയസിൽ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കാനായിരുന്നു നസ്രിയയുടെ തീരുമാനം. സിനിമകളിൽ വല്ലപ്പോഴുമേ നസ്രിയ അന്ന് സാന്നിധ്യം അറിയിക്കാറുള്ളൂ. ഇഷ്ടപ്പെട്ട കഥ വന്നാൽ ചെയ്യും. വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്ന് പോലും നസ്രിയ ആ​ഗ്രഹിക്കുന്നില്ല. പ്രിയ നടിയെ സിനിമാ രം​ഗത്ത് സജീവമായി കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്

29 കാരിയായ നസ്രിയ വൻ ഹിറ്റ് സിനിമകളിലൂടെ വീണ്ടും മോളിവുഡിൽ സാന്നിധ്യമറിയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. തന്റെ മടി കാരണമാണ് സിനിമ ചെയ്യാഞ്ഞതെന്നും ഇടവേള താൻ ആസ്വദിക്കുകയായിരുന്നെന്നും നസ്രിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ നാളുകൾക്ക് ശേഷം സൂക്ഷ്മദർശിനി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് നസ്രിയ. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോസഫ് ആണ്. ഇതിനിടെ ഇപ്പോഴിതാ സിനിമയുടെ ബിടിഎസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബേസിലും നസ്രിയയും ചിത്രത്തിലെ മറ്റ് താരങ്ങളുമെല്ലാമുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്.വീഡിയോയിലെ നസ്രിയയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നസ്രിയ ക്യൂട്ട്‌നെസ് ആക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നല്ല മൊഞ്ചത്തി ആയിരുന്നു ഇപ്പോള്‍ എന്തോ ഒരു കൂതറ ലുക്ക് ആക്കി മാറ്റി, ഇത് ഭ്രാന്ത് എന്ന് ഒന്നും പറഞ് കുറച്ചു കളയല്ലേ അതുക്കും മേലെ, നസ്രിയ പഴയ പോലെ ക്യൂട്ട്‌നെസ് കാണിക്കാന്‍ എന്തൊക്കയാണ് ചെയ്യണത്. അതൊക്കെ കഴിഞ്ഞു പോയി. ട്രാക്ക് മാറ്റ് ട്രാക്ക് മാറ്റ്, കൂടെ ഉള്ളവര്‍ വെറുതെ കുറെ ചിരിച്ചുകൊടുക്കേണ്ടി വരും, പടച്ചോനെ ഞങ്ങടെ ഫാഫയെ കാത്തോളണേ, നസ്രിയയെ ഒന്ന് വളര്‍ന്നു വലുതായി കണ്ടിട്ട് മരിച്ചാല്‍ മതി, ക്രിഞ്ച്, നല്ല ബോര്‍ ലുക്ക്. വല്ലാത്ത ഓവര്‍ ആക്ടിംഗ്, ഈ തള്ളയുടെ വിചാരം ഇപ്പോഴും കുട്ടി ആണെന്നാ, എന്തിന് വേണ്ടിയാണ് ഇങ്ങനെ കുട്ടിത്തം അഭിനയിക്കുന്നത്. മനസിലാകുന്നില്ല എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

അതേസമയം നസ്രിയയെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. നസ്രിയയെ അറിയുന്നതു കൊണ്ട് പറയുകയാണ്. അവര്‍ ഓവറാക്ട് ചെയ്യുന്നതല്ല. അവള്‍ എല്ലായിപ്പോഴും ബബ്ലിയും ക്യൂട്ടും ആണ്. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വതന്ത്ര്യയായിട്ടാണ് അവള്‍ പെരുമാറുക. അങ്ങനെ ജീവിക്കാന്‍ സാധിക്കുന്നതില്‍ ഭാഗ്യവതിയാണ്. അവളുടെ നിഷ്‌കളങ്കത ഇപ്പോഴും നഷ്ടമായിട്ടില്ല. നമ്മള്‍ അവളെ നോക്കിക്കാണുന്നത് മറ്റൊരു കാഴ്ചപ്പാടിലാണ്. പ്രായമായി, പക്വത കാണിക്കേണ്ട സമയമാണ് എന്ന ചിന്തയാണ് നമുക്ക്. നമ്മള്‍ കാര്യങ്ങള്‍ കാണുന്നതിലെ പ്രശ്‌നമാണെന്നാണ് നസ്രിയയുടെ ആരാധകര്‍ പറയുന്നത്.

content highlight: nazriya-nazim-gets-trolled-by-social-media