കഴിഞ്ഞ വർഷം ഒരുപക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് നടൻ ബാല ജീവിതത്തിലേക്ക് തിരിച്ച് വരണമേയെന്നാകും. കഴിഞ്ഞ വർഷം ബാലയുടെ ജീവിതത്തിൽ ഒരുപാട് സംഭവ വികാസങ്ങളുണ്ടായി. അതിൽ ഏറ്റവും നിർണായകമായ ഒന്ന് താരം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്. കരള് രോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന ബാലയുടെ അവസ്ഥ പെട്ടന്ന് വഷളാവുകയായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ എന്നപോലെയാണ് ബാല ആ സമയങ്ങളിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
താൻ മരിക്കുമെന്നാണ് ഏവരും വിധിയെഴുതിയിരുന്നതെന്ന് അടുത്തിടെ ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കർൾമാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം ഇപ്പോൾ താരം ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞു. ബാലയുടെ ഏറ്റവും മോശം സമയത്ത് താങ്ങായി ഒപ്പം നിന്നത് ഡോക്ടർ കൂടിയായ ഭാര്യ എലിസബത്തായിരുന്നു.
ബാല ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടക്കുമ്പോൾ താരത്തിന്റെ ആരാധകർക്കായി വിവരങ്ങൾ പങ്കുവെച്ചിരുന്നതും എലിസബത്തായിരുന്നു. ഡോക്ടറായ എലിസബത്ത് ഇപ്പോൾ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. യുട്യൂബ് ചാനലുമായി സജീവമായ എലിസബത്ത് ഇടയ്ക്കിടെ മോട്ടിവേഷൻ സ്പീച്ചും യാത്രകളും വീഡിയോയും മറ്റുമെല്ലാം പങ്കുവെക്കാറുണ്ട്. ബാലയുമായി നടന്ന എലിസബത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.
അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വന്നത്. പെട്ടന്നൊരു ദിവസമാണ് ബാലയുടെ വീഡിയോകളിൽ നിന്നും എലിസൂബത്ത് അപ്രത്യക്ഷയായത്. അതിനുശേഷം ആരാധകർ അടക്കം നിരവധി പേർ ബാലയോട് എലിസബത്തിനെ കുറിച്ച് തിരിക്കിയെങ്കിലും നടൻ പ്രതികരിച്ചില്ല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ബാലയെ ശുശ്രൂഷിച്ചിരുന്നത് എലിസബത്താണ്. അടുത്തിടെയായിരുന്നു ബാലയുടെ നാലാം വിവാഹം. മാമന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്. കോകിലയാണ് എന്നാണ് നടന്റെ ഭാര്യയുടെ പേര്.
എലിസബത്തിനും അമൃതയ്ക്കുണ്ടായ സമാനമായ അനുഭവങ്ങൾ തന്നെയാണത്രെ ബാലയിൽ നിന്നും ഉണ്ടായത്. എലിസബത്ത് സ്വന്തം അനുഭവങ്ങൾ തന്നോട് പറഞ്ഞതായി അമൃതയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ അമൃതയുടെ ആരാധകർക്കുള്ള സംശയമാണ് എലിസബത്തുമായുള്ള സൗഹൃദം എവിടെ നിന്നാണ് ആരംഭിച്ചത് എന്നത്.
ഇപ്പോഴിതാ എജി വ്ലോഗ്സ് എന്ന അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയിൽ അതിനുള്ള മറുപടി അമൃത നൽകി. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയിൽ ഗുരുതുരാവസ്ഥയിൽ കിടന്നപ്പോൾ ബാലയ്ക്ക് കാണാനായി മകളുമായി അമൃതയും ആശുപത്രിയിൽ പോയിരുന്നു.
എവിടെ വെച്ചാണത്രെ എലിസബത്തിനെ പരിചയപ്പെട്ടതും സൗഹൃദത്തിലായതും. അമൃതയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… എലിസബത്തുമായി കോൺടാക്ടുണ്ട്. അന്ന് ആശുപത്രിയിൽ വെച്ചാണ് പരിചയപ്പെട്ടത്. അതിനുശേഷം ഞങ്ങൾ ടച്ചിലുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്താണ് കണ്ടതും പരിചയപ്പെട്ടതും. അന്ന് തുടങ്ങി കണക്ഷനിലുണ്ട്. പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്. കൂടുതലൊന്നും ഞാൻ പറയാൻ പാടില്ല.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് എല്ലാവർക്കും വേണം എന്നാണ് എലിസബത്തുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് അമൃത പറഞ്ഞത്.
content highlight: friendship-started-with-balas-ex-wife-elizabeth