തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ പുതിയ ചിത്രം ‘പ്രതിമുഖം’ ടീസർ റിലീസ് ചെയ്തു. നവാഗതനായ വിഷ്ണു പ്രസാദിന്റേതാണ് കഥയും തിരക്കഥയും സംവിധാനവും. പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനാണ് സിനിമയിലെ കേന്ദ്രകഥാപാത്രം.
അർദ്ധനാരീശ്വര സങ്കല്പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു. അതിൽ പുരുഷന് സ്ത്രീയുടെ അംശമോ സ്ത്രീയ്ക്ക് പുരുഷന്റെ അംശമോ ഉള്ളതിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ അത് മനുഷ്യന് അപ്രാപ്യവും പ്രകൃതിയുടെ നിയോഗവുമാണ്. ഇതാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. സിദ്ധാർത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി, ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
കൂടാതെ സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്ത നാടക നടിയെയും മലയാള സിനിമയ്ക്ക് മൈത്രി വിഷ്വൽസ് പ്രതിമുഖത്തിലൂടെ പരിചയപ്പെടുത്തി.
STORY HIGHLIGHT: prathimukham teaser