Entertainment

പുത്തൻ ലുക്കിൽ സംയുക്ത മേനോൻ, സാമന്തയാണെന്ന് കരുതിയെന്ന് ആരാധകർ

തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ്  സംയുക്ത മേനോൻ. ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമിൽ താരം എപ്പോഴും ആക്റ്റീവ് ആണ്. പുതിയ ചിത്രങ്ങളും യാത്രകളും വിശേഷങ്ങളും എല്ലാം ആരാധകരും ആയി പങ്കുവെക്കാറുണ്ട്.

സംയുക്തയ്ക്ക് നേരെ ഇടയ്ക്കിടെ ഉയരുന്ന വിമർശനമാണ് തമിഴ് സൂപ്പർ താരം സാമന്തയെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നത്. എന്നാൽ താരത്തിന്റെ ഈ ഇടെയുള്ള പല ഫോട്ടോകളും കണ്ടാൽ സാമന്തയാണ് പെട്ടെന്ന് തെറ്റിദ്ധരിച്ചുപോകും,  അത്രയേറെ സാമ്യം ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഭൂട്ടാനിലെ ഒരു ക്ഷേത്രത്തിന് സമീപം നിൽക്കുന്നതാണ് താരത്തിന്റെ ഇപ്പോൾ വൈറൽ ആകുന്ന ചിത്രം.