Celebrities

എലിസബത്തുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു അമൃത

യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുമായി സംസാരിക്കുവാനായി അമൃതയും സഹോദരിയായ അഭിരാമിയും എത്തിയത്

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു അമൃത ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത് താരത്തിന്റെ ഓരോ വാർത്തകളും തുടർന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു അടുത്ത സമയത്ത് ഉണ്ടായ പ്രശ്നങ്ങളും വിവാദങ്ങളും ഒക്കെ താരത്തെ കൂടുതൽ ശ്രദ്ധ നേടിയ താരമാക്കി മാറ്റുകയായിരുന്നു ചെയ്തത് ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം അമൃത ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്

യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുമായി സംസാരിക്കുവാനായി അമൃതയും സഹോദരിയായ അഭിരാമിയും എത്തിയത് ഇവരുടെ വിശേഷങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. അത്തരത്തിൽ ഇപ്പോൾ ഇവർ സംസാരിക്കുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ചോദ്യങ്ങൾ ചോദിക്കുകയും അതിന് ഉത്തരങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഇതിൽ ഒരാൾ അമൃതയോടെ ചോദിച്ചത് എലിസബത്തുമായി ഇപ്പോൾ കോൺടാക്ട് ഉണ്ടോ എന്നായിരുന്നു താല്പര്യം ഇല്ല എന്നുണ്ടെങ്കിൽ ഈ ഒരു കമന്റ് ഡിലീറ്റ് ചെയ്തേക്കൂ എന്നും അവർ പറയുന്നുണ്ട് ഇതിന് മറുപടിയുമായി അമൃത പറയുന്നത് ഇങ്ങനെയാണ്

എലിസബത്തുമായി എനിക്ക് കോൺടാക്ട് ഉണ്ട് അന്ന് ആശുപത്രി സമയത്ത് പരിചയപ്പെട്ടതാണ് ബാലയുടെ ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്തായിരുന്നു പരിചയപ്പെട്ടത്. പാവം അവരിപ്പോൾ ഈ പ്രശ്നങ്ങളിൽ നിന്നും ഒക്കെ ഒന്ന് റിലീഫ് ആവാൻ ആഗ്രഹിച്ചിരിക്കുകയാണ് എങ്ങനെയൊക്കെയോ ഈ പ്രശ്നങ്ങളെയൊക്കെ അവർ തരണം ചെയ്യുകയും ചെയ്തിട്ടുണ്ട് എല്ലാവർക്കും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം എന്ന് അമൃത പറയുമ്പോൾ അത് എലിസബത്തിനെ ഉദ്ദേശിച്ചാണ് എന്ന് ആളുകൾക്ക് വളരെ വേഗം മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു
Story Highlights ; amrutha suresh talkes Elizabeth