ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം ‘ലൗലി’ തിയേറ്ററുകളിലെത്തുന്നത് ത്രീഡിയിൽ.മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയമാകുന്നത്. ഫാന്‍റസി കോമഡി ഡ്രാമയായൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിൽ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈർഘ്യമുണ്ട്. ദിലീഷ് കരുണാകരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. സിനിമയുടെ ത്രീഡി കൺവർട്ട് ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വർഷം ജനുവരിയിലായാണ് സിനിമയുടെ റിലീസിന് പദ്ധതി ഇട്ടിരിക്കുന്നത്.
View this post on Instagram
‘ലൗലി’യിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് നിർമ്മിക്കുന്നത്.മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.
STORY HIGHLIGHT: mathew thomas movie lovely release in 3d