Celebrities

‘ഈ പെണ്ണിന് വട്ടായോ, ജിഷയുടെ അമ്മ എത്രയോ ഭേദം’; രേണുവിനെ അധിക്ഷേപിച്ച് സോഷ്യൽമീഡിയ | renu sudhi

വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല

അപ്രതീക്ഷിതമായിട്ടുണ്ടായ വാഹനാപകടത്തിലാണ് മിമിക്രി താരവും നടനുമായ കൊല്ലം സുധി നമ്മളെ വിട്ടു പിരിഞ്ഞത്. സുധി മരിച്ചതിന് പിന്നാലെയാണ് സുധിയുടെ കുടുംബം കൂടുതലായും സോഷ്യൽ മീഡിയയിൽ വാർത്തകളായി മാറാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കാറുള്ള ആളാണ് സുധിയുടെ ഭാര്യ രേണു. റീലുകളും ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് പലരും ഏറ്റെടുക്കാറുണ്ട്, പല സൈഡിൽ നിന്നും വിമർശനങ്ങളും എത്താറുണ്ട്. രേണു പങ്കുവെക്കുന്ന റീല്‍ വീഡിയോകള്‍ക്കെതിരെ നിരവധി പേരാണ് വളരെ മോശം കമന്റുകളുമായി എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയുടെ ആക്രമണം സഹിക്കാനാകാതെ താന്‍ റീല്‍സ് നിര്‍ത്തിയെന്ന് വരെ രേണു പറയുകയുണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ വീഡിയോക്ക് താഴെയും മോശം കമന്റുമായി നിരവധി പേര്‍ എത്തിയിരിക്കുകയാണ്. ശകുന്തളയായി അണിഞ്ഞൊരുങ്ങിയാണ് രേണു വീഡിയോയില്‍ എത്തുന്നത്. ഈ വേഷത്തിലുള്ള ചിത്രങ്ങളും രേണു പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ രേണുവിന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടില്ല. അവര്‍ കടുത്ത ഭാഷയിലാണ് രേണുവിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

”ചെറിയ കുട്ടിയെ പോലുണ്ട്, ജിഷയുടെ അമ്മ എത്രയോ ഭേദം. ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, നിമിഷ ബിജോയ് യേ പോലെ കളത്തില്‍ ഇറങ്ങാന്‍ പോകുകയാണോ, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍, 50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നാടക ട്രൂപ്പിനെ ഒറ്റ വേഷം കൊണ്ട് വെറുപ്പിച്ച ഐറ്റം” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

കമന്റുകളോട് രേണു പ്രതികരിച്ചിട്ടില്ല. അതേസമയം രേണുവിനെ പ്രതിരോധിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട” എന്നായിരുന്നു ഒരാളുടെ കമന്റ്.

സന്തോഷമായി ജീവിക്കണം. അല്ലാതെ വിഷാദരോഗത്തിന് അടിമ പെടാതെ നോക്കുക.മരണം വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും ഇരുന്നാല്‍ ഈ സോഷ്യല്‍ മീഡിയക്കാര്‍ ചിലവിന് തരില്ല. അവര്‍ എത്രത്തോളം വേദനിപ്പിക്കാനെ നോക്കു. നമ്മള്‍ എല്ലാവരും ഒരുനാള്‍ മരിക്കും. എന്ന് കരുതി ജീവിച്ചിരിക്കുന്നവര്‍ മെഴുകുതിരിപോലെ ഉരുകി.. ഉരുകി ജീവിക്കണമെന്നുള്ള മറ്റുള്ളവരുടെ സാഡിസ്റ്റ് കാഴ്ചപ്പാടിനെ അപ്പാടെ തള്ളി കളയുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

നേരത്തേയും രേണുവിന് സമാനമായ രീതിയില്‍ അധിക്ഷേപം നേരിടേണ്ടി വന്നിരു്നനു. ബ്രൈഡൽ മേയ്ക്കപ്പ് ചെയ്തപ്പോഴായിരുന്നു രേണുവിന് ആക്രമണം നേരിടേണ്ടി വന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീ ബ്രൈഡൽ മേക്കപ്പ് ഇടുന്നത് എന്തിനാണെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം രേണുവിനെ പിന്തുണയ്ക്കുന്നവരും രംഗത്തെത്തി. രേണുവിന് സന്തോഷം നൽകുന്നത് എന്താണോ അത് ചെയ്യൂവെന്നാണ് അവർ കുറിച്ചത്. കമന്റുകളെ അവഗണിക്കാനാണ് അവർ രേണുവിനോട് പറയുന്നത്.

content highlight: renu-sudhi-gets-slammed-by-social-media-