ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോൾ പ്രധാനമായും ദിലീപിന് എതിരെ ഉയർന്ന പഴി മഞ്ജുവിന്റെ കഴിവുകളെ ദിലീപ് വീട്ടിൽ തളച്ചിട്ടുവെന്നതാണ്. എന്നാൽ വിവാഹശേഷം കാവ്യയ്ക്ക് ബിസിനസിലും മറ്റുമുള്ള വളർച്ച കാണുമ്പോൾ അന്ന് കേട്ടതൊന്നും വിശ്വസിക്കാൻ തോന്നുന്നില്ലെന്നും ആരാധകർ പറയുന്നു. ഭാര്യയുടെ ബിസിനസിലും ദിലീപിന്റെ പൂർണ പിന്തുണയുണ്ടെന്നത് കാവ്യയുടെ ബിസിനസിലേക്കുള്ള മടങ്ങി വരവിൽ നിന്ന് തന്നെ വ്യക്തമാണ്.
കേസും വിവാദങ്ങളും വന്ന സമയത്ത് ലക്ഷ്യയുടെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. എന്നാൽ ഇപ്പോൾ സെലിബ്രിറ്റികൾ അടക്കം ലക്ഷ്യയുടെ സ്ഥിരം കസ്റ്റമേഴ്സാണ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും പലപ്പോഴും ഫങ്ഷനുകളിൽ ധരിക്കാറുള്ള വസ്ത്രങ്ങൾ ലക്ഷ്യയിൽ ഡിസൈൻ ചെയ്തതാണ്.
ഏറെ നാളുകൾക്കുശേഷം കാവ്യ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയും നടിയുടെ പ്രസംഗവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ വായനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത് കാവ്യയായിരുന്നു.
കൂടാതെ ഇതേ ചടങ്ങിൽ വെച്ച് അസോസിയേഷന്റെ 15ആം വർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുവർണപ്രഭ പുരസ്കാരം വ്യവസായിയും ജീവകാരുണ്യ പ്രവർത്തകയുമായ ജയാദേവി ചോലയിലിന് ചലച്ചിത്രനടി കാവ്യ മാധവൻ സമ്മാനിക്കുകയും ചെയ്തു. നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്നാണ് പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവെ കാവ്യ പറഞ്ഞത്.
നടിയുടെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പങ്കെടുത്തിരുന്നു. കാവ്യയുടെ പ്രസംഗം അതിമനോഹരമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻ നടിയോട് നേരിട്ട് പറഞ്ഞത്. മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുന്നുണ്ടായിരുന്നു.
മോഹൻ പറഞ്ഞ് അവസാനിപ്പിച്ചയുടൻ അടിപൊളിയൊരു കമന്റും ദിലീപ് പറഞ്ഞു. ഞാൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഇത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുംമെല്ലാം പൊട്ടിച്ചിരിക്കുന്നത് ഫാൻ പേജുകളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം. നടിയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ഇതുപോലെ അഭിനയത്തിലേക്കും തിരിച്ച് വരണമെന്ന ആവശ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.
content highlight: kavya-madhavan-speech