രാജ്യം ഉറ്റുനോക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 64.86 ശതമാനം പോളിംഗ്. ആകെ 43 മണ്ഡലങ്ങളിലേക്കാണ് ജാർഖണ്ഡിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. അന്തിമ കണക്കുകൾ വരാനിരിക്കെ ഇത് കഴിഞ്ഞ തവണത്തേക്കാൾ നേരിയ വർധനവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 63.9 ശതമാനം ആയിരുന്നു രേഖപ്പെടുത്തിയ പോളിംഗ് ശതമാനം.
ലോഹർദാഗ: 73.21 ശതമാനം, ഹസാരിബാഗ്: 59.13 ശതമാനം, സെറൈകെല-ഖർസവൻ: 72.19 ശതമാനം, ഗുംല: 69.01 ശതമാനം,സിംഡെഗ: 68.66 ശതമാനം, ഖുന്തി: 68.36 ശതമാനം, ഗർവാ: 67.35 ശതമാനം, ലത്തേഹാർ: 67.16 ശതമാനം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം.