സ്റ്റൈലിഷ് ലുക്കിലുള്ള തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രമാണ് നയൻതാര ധരിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഒരിക്കലും വയസ്സാക്കില്ലെ എന്നാണ് ആരാധകരുടെ ചോദ്യം. പുത്തൻലുക്കിൽ അതീവ സുന്ദരി ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു.
മലയാളത്തിന്റെ നയൻതാര തെന്നിന്ത്യയിലെ സൂപ്പര്‍താരമായി മാറിയത് കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്തതിന്റെ പേരിൽ കരിയറിന്റെ തുടക്കത്തിൽ വലിയ വിമർശനങ്ങൾ നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് കഴിവുകൊണ്ട് മാത്രം ഉയരങ്ങളിൽ എത്തിയ നയൻതാര വിമർശകരെ കൊണ്ടുപോലും കയ്യടിപ്പിച്ചിട്ടുണ്ട്. വിഘ്നേഷ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെ മക്കൾ.