ചര്‍മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പണ്ടു മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ് രക്തചന്ദനം. ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. പല സൗന്ദര്യവർധക വസ്തുക്കളിലും രക്തചന്ദനം ഉപയോഗിക്കുന്നുണ്ട്. കുങ്കുമാദി തൈലമടക്കമുള്ള പല എണ്ണകളിലും ഇത് പ്രധാനപ്പെട്ട ചേരുവയാണ്. എണ്ണമയമുള്ള ചര്‍മ്മത്തിനും വരണ്ട ചര്‍മത്തിനും ഒരുപോലെ രക്തചന്ദനം പരിഹാരം നൽകും. പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്നങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കും.
രക്തചന്ദനവും വെളിച്ചെണ്ണയും ചേർത്ത് ഉപയോഗിക്കുന്നതും രക്തചന്ദനത്തിനൊപ്പം മഞ്ഞൾ ചേർത്ത് ഉപയോഗിക്കുന്നതും വളരെ ഗുണം ചെയ്യും. ചർമത്തിന് നല്ല തിളക്കം ലഭിക്കാൻ രക്തചന്ദനവും മഞ്ഞളും പാലിൽ കലക്കി 20 മിനിറ്റ് മുഖത്ത് പുരട്ടാം. രക്തചന്ദനപ്പൊടിയിൽ വെളിച്ചെണ്ണ ചേർത്ത് പുരട്ടുന്നതും നല്ല റിസൾട്ട് നൽകും. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി തിളക്കം കൂട്ടാൻ മികച്ചതാണ് ഈ മിശ്രിതം. മുഖത്തെ സുഷിരങ്ങൾ പോകാൻ രക്തചന്ദനം നാരങ്ങാ നീരിൽ കലർത്തി ഉപയോഗിക്കാം. രക്തചന്ദനം തേങ്ങാപ്പാലില്‍ കലര്‍ത്തി പുരട്ടുന്നതും മുഖത്തെ വിവിധ തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.