മഹാകുംഭമേളയ്ക്കായി ഏവരും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സജീകരണങ്ങളാണ് ഇത്തവത്തെ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരങ്ങളാണ് ഇത്തവണത്തെ കുംഭമേളയ്ക്കായി എത്തുക. 12 വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണകുംഭമേള അതീവ പ്രാധാന്യമേറിയതാണ്. പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജൈയിൻ, നാസിക് എന്നിവിടങ്ങളിലയാണ് കുംഭമേള നടക്കുക. പാലാഴി മഥനവുമായി ബന്ധപ്പെട്ടുള്ളതാണ് കുംഭമേളയുടെ ഐതിഹ്യം.
ദേവാസുര യുദ്ധം നടക്കുന്ന സമയത്ത് അമൃത് നഷ്ടപ്പെട്ട് പോകാതിരിക്കാനായി ഗരുഡൻ അമൃതകുംഭവുമായി പറന്നു. പറക്കുന്നതിനിടെ വിശ്രമിക്കാനായി അസുരന്മാർക്ക് ആക്രമിക്കാൻ കഴിയാത്ത നാല് തീർത്ഥഘട്ടങ്ങളിലാണ് ഗരുഡൻ ഇറങ്ങിയത്. ഈ തീർത്ഥ ഘട്ടങ്ങളുടെ നടുവിൽ അമൃതകുംഭം വച്ചിട്ടാണ് ഗരുഡൻ വിശ്രമിച്ചത്. 12 ദിവസങ്ങളിലായാണ് ദേവാസുര യുദ്ധം നടന്നത്. ഈ 12 ദിവസങ്ങളിലായുള്ള ഓട്ടത്തിനിടെ ഈ നാല് തീർത്ഥ ഘട്ടങ്ങളിൽ ഗരുഡൻ വഹിച്ചിരുന്ന അമൃതകുംഭത്തിൽ നിന്നും അമൃത് തുളുമ്പി വീണുവെന്നാണ് ഐതിഹ്യം.
ഈ തീർത്ഥഘട്ടുകളിൽ ഇന്നും അമൃതിന്റെ സാന്നിധ്യമുണ്ടെന്നാണ് വിശ്വസം. അമൃതിന്റെ സാന്നിധ്യമുള്ള ഈ പുണ്യ തീർത്ഥങ്ങളിൽ സ്‌നാനം ചെയ്യാൻ സർവദേവ കിന്നരന്മാരും ഋഷീശ്വരന്മാരും എത്തും. ഹിമാലയങ്ങളിൽ നിന്നും ഉൾപ്പെടെ 70 ലക്ഷത്തോളം അഘാഡ സന്യാസിമാരാണ് ഓരോ കുംഭമേളയ്ക്കും എത്തുക. ഇത് കൂടാടെ, അസംഖ്യം സാധാരണക്കാരായ വിശ്വാസികളും കുംഭമേളയ്ക്ക് എത്തും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയെ കൂടാതെ, ഹരിദ്വാറിലും പ്രയാഗിലും അർദ്ധ കുംഭമേളയും നടക്കും.
STORY HIGHLLIGHTS: A sacred ritual held once every 12 years; Mahakumbh Mela knows the history!