Bala talks about Suriya's new film Kangua
തമിഴ് നടന്‍ സൂര്യയുടെ പുതിയ ചിത്രം കങ്കുവ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ചിത്രത്തിന്റെ കഥയും ക്ലൈമാക്‌സും തികച്ചും മനോഹരമാണെന്ന് നടന്‍ ബാല. ഭാര്യ കോകിലയോടൊപ്പമാണ് ബാല കങ്കുവ കാണാനെത്തിയത്. സിനിമ കണ്ടതിന് ശേഷം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം.
ബാലയുടെ സഹോദരനായ സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്ഡ. എന്റെ സഹോദരന്റെ സിനിമ ആയതുകൊണ്ട് പറയുന്നതല്ല, എനിക്ക് ഒരുപാട് ഇഷ്ടമായി. ചില സീനുകള്‍ കണ്ടപ്പോള്‍ രോമാഞ്ചം തോന്നി. ചിത്രത്തിന്റെ കാമറ ചെയ്ത വെട്രി പളനിസ്വാമി എന്റെയൊപ്പം കളിച്ചുവളര്‍ന്ന ആളാണ്. ചെറുപ്പം മുതല്‍ എപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണ് ഉണ്ടായിരുന്നത്.
ചിത്രത്തിന്റെ ട്വിസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി. എന്റെ ചേട്ടനെ കുറിച്ച് ഞാന്‍ പൊക്കി പറയുന്നത് ശരിയല്ല. ഇതേ കുറിച്ച് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചോളാം. ഒട്ടും പ്രതീക്ഷിക്കാത്ത വേറെ ലെവല്‍ ക്ലൈമാക്‌സാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. മനസ് നിറഞ്ഞു. കങ്കുവയില്‍ എനിക്കും ഒരു വേഷമുണ്ടായിരുന്നു. പക്ഷേ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് അത് ചെയ്യാന്‍ സാധിക്കാത്തതെന്നും ബാല പറഞ്ഞു.
പ്രേക്ഷകര്‍ വലിയ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. പിന്നീട് പ്രേക്ഷകര്‍ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. മേക്കിംഗിനും കഥയ്ക്കും സംഗീതത്തിനും മോശം പ്രതികരണമാണ് ലഭിച്ചത്.