നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണ കുമാറിന്റെ ഏറ്റവും ഇളയ മകളാണ് ഹൻസിക. വ്‌ളോഗ് ചെയ്തും റീല്‍സ് എടുത്തും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുട്ടി താരമാണ് കൂടിയാണ് ഹൻസിക. കൊവിഡ് കാലത്താണ് ചേച്ചിമാരുടെയും അമ്മയുടേയും പാത പിന്തുടർന്ന് ഹൻസികയും യുട്യൂബ് ചാനൽ ആരംഭിച്ചത്. എട്ട് ലക്ഷത്തിന് അടുത്താണ് താരപുത്രിയുടെ യുട്യൂബ് ചാനലിനുള്ള സബ്സ്ക്രൈബേഴ്സ്. പഠനത്തിലും നൃത്തത്തിലും മാത്രമല്ല ജിംനാസ്റ്റിക്ക്, മോഡലിങ് തുടങ്ങിയവയിലെല്ലാം ഹൻസിക സജീവമാണ്.
ഇപ്പോഴിതാ പത്തൊമ്പതുകാരിയായ ഹൻസിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. പേഷ്യന്റ് ഗൗൺ ധരിച്ച് കയ്യിൽ കനുലയുമായി നിൽക്കുന്ന ഹൻസികയാണ് ചിത്രങ്ങളിൽ ഉള്ളത്. എംആർഐ സ്കാനിന് വിധേയായപ്പോൾ താരപുത്രി പകർത്തിയതാണ് ചിത്രങ്ങൾ. എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു… പക്ഷെ ഞാന്‍ ഓകെയാണ് ഗയ്സ് എന്ന് കുറിച്ചുകൊണ്ടാണ് സ്കാനിങ്ങ് റൂമിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഹൻസിക പങ്കുവെച്ചത്.
ആദ്യമായാണ് ഇത്തരത്തിൽ ഒരു പോസ്റ്റുമായി താരപുത്രി എത്തുന്നത്. അതുകൊണ്ട് തന്നെ കമന്റ് ബോക്സ് മുഴുവൻ താരപുത്രിക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചുള്ള കമന്റുകൾ കൊണ്ട് നിറഞ്ഞു. എന്താണ് പറ്റിയത് ഹൻസു… എംആർഐ സ്കാൻ ചെയ്യാൻ മാത്രം എന്ത് സംഭവിച്ചു എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എന്നാൽ എന്താണ് അസുഖമെന്നൊന്നും ഹൻസിക വെളിപ്പെടുത്തിയിട്ടില്ല.
View this post on Instagram
അതേസമയം ഇത് സംബന്ധിച്ച് ഒരു ഹോസ്പിറ്റൽ വ്ലോഗ് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. യൂത്താണ് ഹൻസികയുടെ ആരാധകരിൽ ഏറെയും. കമന്റ് ബോക്സ് മുഴുവൻ കരുതൽ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലയെന്നുള്ള കമന്റുമുണ്ട്. അടുത്തിടെയാണ് തനിക്ക് കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ച് താരപുത്രി വെളിപ്പെടുത്തിയത്.
കൈക്കുഞ്ഞായിരുന്ന സമയത്ത് ഹൻസിക ഏറെയും കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഒന്നര വയസിൽ ഹൻസികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്. പിന്നീട് രണ്ട്, മൂന്ന് വർഷം ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു താരപുത്രി. സ്കൂളിൽ പോയി തുടങ്ങിയശേഷമാണത്രെ അസുഖം അസുഖം ഭേദമായത്. ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിന് അസുഖം പിടിപെട്ടത്. നെഫ്രോട്ടിക് സിന്‍ഡ്രം എന്ന അസുഖമാണ് ഹന്‍സികയ്ക്ക് പിടിപ്പെട്ടത്.
വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകള്‍ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊക്കെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറഞ്ഞിരുന്നു.
അനന്ദപുരി ഹോസ്പിറ്റലിലാണ് ഹൻസികയെ ചികിത്സിച്ചത്. അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഹന്‍സു ഓക്കെയായത്. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് ഓക്കെയായത്. വളരെ കഷ്ടപ്പെട്ട ഒരു ലോങ് ജേണിയായിരുന്നു അത്. മൂന്ന് മൂന്നര വര്‍ഷം ട്രീറ്റ്‌മെന്റ് ചെയ്തു. മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തു.
ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓക്കെയാണ്. അനന്ദപുരി ഹോസ്പിറ്റലിനെ തന്റെ സെക്കന്റ് ഹോം എന്നാണ് ഹൻസു പറയാറുള്ളതെന്നാണ് അന്ന് വീഡിയോയിൽ മകളുടെ അസുഖത്തെ കുറിച്ച് സംസാരിക്കവെ സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഹൻസികയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
content highlight: hansika-krishna-shared-pictures-of-undergoing-mri-scanning