Celebrities

‘പെരുച്ചാഴി’ സിനിമ ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ വിജയിച്ചേനെ; മോഹൻലാൽ ചിത്രത്തെ കുറിച്ച് സാന്ദ്ര | sandra thomas

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായി വിമർശനങ്ങളാണ് നിർമാതാവ് സാന്ദ്ര തോമസ് സംഘടനയ്ക്കെതിരെ ഉന്നയിച്ചത്. പരസ്യമായി തന്നെ സംഘടനയ്ക്കെതിരെ സാന്ദ്ര തോമസ് രംഗത്ത് വരികയായിരുന്നു. മലയാളത്തിൽ ശ്രദ്ധേയമായ മലയാള സിനിമകളിലൂടെ നിർമാതാവാണ് സാന്ദ്ര തോമസ് . സാന്ദ്രയ്ക്ക് പിന്തുണയുമായി വനിതാ കൂട്ടായ്മ ഉൾപ്പെടെരംഗത്ത് വന്നിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. നിർമാതാവെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ചുരുക്കം നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര.

നിർമാണത്തിന് പുറമെ ചില സിനിമകളിൽ സാന്ദ്ര അഭിനയിച്ചിട്ടുമുണ്ട്. ആമേൻ, സക്കറിയയുടെ ​ഗർഭിണികൾ, ആട്, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് സാന്ദ്ര അഭിനയിച്ചത്. ആമേൻ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും സാന്ദ്രയും വിജയ് ബാബുവുമാണ് പ്രൊഡ്യൂസ് ചെയ്തത്.

ഇപ്പോഴിതാ പെരുച്ചാഴി എന്ന ചിത്രത്തിന്റെ സിനിമയുടെ പരാജയ കാരണം വെളിപ്പെടുത്തുകയാണ് സിനിമയുടെ നിർമാതാവായ സാന്ദ്ര. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ സിനിമ ചിത്രീകരിച്ചതെല്ലാം വിദേശത്തായിരുന്നു. വലിയ ഹൈപ്പില്‍ വന്ന് കനത്ത പരാജയമായി മാറിയ സിനിമയായിരുന്നു പെരുച്ചാഴി.

അരുണ്‍ വൈദ്യനാഥന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിതായിരുന്നു. പക്ഷെ സിനിമ വിജയിച്ചില്ലെന്ന് മാത്രമല്ല, ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ പോലും തെറിവിളിക്കുന്ന അവസ്ഥയായി.

ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും തങ്ങളെ സംബന്ധിച്ച് പെരുച്ചാഴി പ്രധാനപ്പെട്ട സിനിമയാണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്റ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയാണെന്നാണ് സാന്ദ്ര പറയുന്നത്. ”ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും” എന്നാണ് സാന്ദ്ര പറയുന്നത്.

content highlight: sandra-thomas-explains-why-peruchazhi-starring-mohanlal-failed-