ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ തനിക്ക് ഇഷ്ടപെട്ടില്ലെന്നും അതൊരു അടിപിടി പടമാണെന്നും നടന് മധു. അതുകൊണ്ട് തന്നെ ചിത്രം അത്രയും ഇഷ്ട്ടപ്പെട്ടില്ലെന്നും ജനറേഷന് ഗ്യാപ്പ് കൊണ്ടാകുമെന്നുമാണ് മധു പറയുന്നത്. ‘ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എ ആര് എം അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന് ഗ്യാപ്പ് കൊണ്ടാകും. അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള് കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ. ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന് പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും. അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍ അതിന് സാധിക്കില്ല. ഈ പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു.’- എന്നാണ് മധു പറയുന്നത്.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ടൊവിനോ തോമസ് നായകനായ എആര്‍എം. ചിത്രം അതിവേഗം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.