സൂര്യ നായകനായ കങ്കുവ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ എന്ന നിലയിലും രണ്ട് വര്‍ഷത്തിന് ശേഷം റിലീസ് ആകുന്ന സൂര്യ നായകനായ സിനിമ എന്ന കാരണങ്ങള്‍ കൊണ്ടും വലിയ ഹൈപ്പോടു കൂടിയാണ് കങ്കുവ റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല ബോക്‌സ് ഓഫീസില്‍ കങ്കുവയ്ക്ക് ലഭിച്ചത്. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.
കാതടപ്പിക്കുന്ന ശബ്ദ സംവിധാനം എന്നതായിരുന്നു കങ്കുവ നേരിട്ട വിമര്‍ശനങ്ങളില്‍ കൂടുതലും. ഇപ്പോഴിതാ കങ്കുവയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റസൂര്‍ പൂക്കുട്ടി. ചിത്രത്തിന്റെ റിവ്യു പങ്കിട്ടു കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.
‘എന്റെ സുഹൃത്തായൊരു റീറെക്കോഡിംഗ് മിക്‌സര്‍ ആണ് ഈ ക്ലിപ്പ് അയച്ചു തന്നത്. ജനപ്രീയ സിനിമയിലെ സൗണ്ടിനെക്കുറിച്ച് ഇതുപോലൊരു റിവ്യു കാണേണ്ടി വന്നത് ഹൃദയഭേദകമാണ്. നമ്മുടെ കലാമികവ് ഈ ലൗഡ്‌നെസ് വാറില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടു വരുന്ന തിരുത്തലുകളെയോ? ഈ പ്രശ്‌നങ്ങളെ ഉച്ചത്തില്‍ തന്നെ അഭിസംബോധന ചെയ്യണം. തലവേദനയുമായി പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപ്പീറ്റ് വാല്യു ഉണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കങ്കുവ എന്ന ഗോത്രത്തലവനായും ഫ്രാന്‍സിസ് എന്ന ബൗണ്ടി ഹണ്ടറായുമാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്.
STORY HGIHLIGHT: rasul pookutty reacts to suriya kanguva negative reviews sound issues