സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മേനെ പ്യാർ കിയ’ പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ വെച്ച് പൂജകർമ്മവും, സ്വിച്ചോണും ചിത്രീകരണവും ആരംഭിച്ചു. സ്പെയർ പ്രൊഡക്ഷനസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ ഫാസിലുദ്ദീനാണ് സംവിധാനം.
പ്രേക്ഷ ശ്രദ്ധനേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും താരങ്ങളെയും കൂടാതെ ഹൃദു ഹരൂൺ, പ്രിറ്റി മുകുന്ദൻ, അസ്കർ അലി, മിഥുട്ടി, അർജ്യൂ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ് ജനാർദ്ദനൻ, തൃക്കണ്ണൻ, റെഡിൻ കിങ്സ്ലി, മൈം ഗോപി, ബോക്സർ ദീന തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സൂപ്പർ ആക്ഷൻ ചിത്രമായാണ് മേനെ പ്യാർക്കിയ ഒരുങ്ങുന്നത്. പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ അസാധ്യ കോമ്പോ ആയാണ് ചിത്രം വരുന്നത്.
STORY HIGHLIGHT: malayalam movie maine pyar kiya start rolling