1980 ഡിസംബർ 25നാണ് ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ എന്ന ചെറുപ്പക്കാരൻ മലയാളസിനിമയിലേക്ക് കടന്നുവന്നതും ആ ചിത്രത്തിലൂടെയാണ്. അതെ സംവിധായകനും അതെ നടനും ഒന്ന് ചേർന്ന മറ്റൊരു ചിത്രം ഡിസംബർ 25 ന് എത്തി അതാണ് മലയാളം കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫാസിൽ. ബറോസ് റിലീസ് തീയതിയുടെ പ്രത്യേകതയും ഫാസിൽ എടുത്തുപറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ബറോസും തിയേറ്ററുകളിലേക്ക് എത്തുക.
മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂർണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരിൽപോയി കണ്ട് അനുഗ്രഹങ്ങൾ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്കുകൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നതു തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും ആകെത്തുകയാണ് ‘ബറോസ്’ എന്ന ബ്രഹ്മാണ്ഡ ചിത്രം.’ ഫാസിൽ പറഞ്ഞു. മോഹൻലാൽ എന്ന 19 വയസ്സുകാരനെ ഇന്നറിയുന്ന മോഹൻലാൽ ആക്കി മാറ്റിയത്, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന’ സിനിമയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
STORY HIGHLIGHT: fazil unveils much awaited release date for mohanlal directorial debut barroz