Movie News

സസ്പെൻസ് നിറച്ച് ടർക്കിഷ് തർക്കം ട്രെയിലർ പുറത്ത് – turkish tharkkam trailer released

വാസ് സുലൈമാൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്ര ത്തിന്റെ ട്രെയ്ലർ എത്തി. അടിമുടി സസ്പെൻസ് നിറയുന്നതാണ് ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. നവാസ് സുലൈമാൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ആമിന നിജാം ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നു. വേറിട്ട ഗെറ്റപ്പിൽ ഹരിശ്രീ അശോകനും ചിത്രത്തിൽ എത്തുന്നു. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്.

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപതോളം ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർക്കിഷ് തർക്കം.

STORY HIGHLIGHT: turkish tharkkam trailer released