Movie News

‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു – vyasanasametham bandhumithradikal movie starts

എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

അനശ്വര രാജനെ നായികയാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് തുടക്കം കുറിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. സംഗീത സംവിധാനം- അങ്കിത് മേനോൻ, കോസ്‌റ്റ്യൂംസ്- അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ – അരുൺ എസ്. മണി, എഡിറ്റർ- ജോൺ കുട്ടി, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

STORY HIGHLIGHT: vyasanasametham bandhumithradikal movie starts