Celebrities

‘നല്ല കാശ് കിട്ടുന്ന പരിപാടിയാണ്, പക്ഷേ അവർ അത് വേണ്ടെന്ന് വെച്ചു’ | sai pallavi

തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് കഴിഞ്ഞു

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യയിലെ പ്രധാന നടിമാരില്‍ ഒരാളാണ് താരം ഇന്ന്. തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് തെലുങ്കിലും തമിഴിലും താരത്തിന് ലഭിക്കുന്നത്. സ്വന്തം നിലപാടുകള്‍ കൊണ്ടും സായ് പല്ലവി കയ്യടി നേടാറുണ്ട്. അമരൻ സിനിമയുടെ റിലീസിനുശേഷം ഇന്ദു റെബേക്ക വർ​ഗീസായുള്ള പ്രകടനത്തിന് നടി ദേശീയ പുരസ്കാരം അർഹിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

അമരനിൽ നടൻ ശിവകാര്ത്തികേയനായിരുന്നു സായ് പല്ലവിയുടെ നായകൻ. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് അമരൻ കാഴ്ചവെയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം 250 കോടി കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. സോളോ ഹീറോയായി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് അമരൻ.

രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുമ്പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍. ആദ്യമായി സായ് പല്ലവിയും ശിവകാർത്തികേയനും ജോഡിയായി അഭിനയിച്ച സിനിമ കൂടിയാണ് അമരൻ.

നടി ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സായ് പല്ലവി. ഇരുവരും ഒരുമിച്ച് ​ഗാർ​ഗിയിൽ പ്രവർത്തിച്ചിട്ടുമുണ്ട്. മുമ്പ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി സായ് പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ആഢംബരത്തിൽ ജീവിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതിനോട് ഒട്ടും താൽപര്യം പ്രകടിപ്പിക്കാത്തയാളാണ് സായ് പല്ലവി എന്നാണ് ഐശ്വര്യ പറഞ്ഞത്.

സായ് പല്ലവി എന്റെ ഫേവറേറ്റ് ആക്ടറസാണ്. നമുക്ക് പെൺകുട്ടികൾക്ക് ഭയങ്കര ഇൻസ്പിരേഷനാണ് അവർ. അവരെടുത്തിട്ടുള്ള നിലപാടുകളും അങ്ങനെ തന്നെ. ഫെയർനെസ് ക്രീം പരസ്യം നിരസിച്ച കാര്യത്തിലായാലും… ഫെയർനെസ് ക്രീം പരസ്യത്തിൽ അഭിനയിക്കുക എന്നത് നല്ല കാശ് കിട്ടുന്ന പരിപാടിയാണ്.

പക്ഷെ അവർ അത് വേണ്ടെന്ന് വെച്ചു. സായ് പല്ലവി ഇതുവരെ ഒരു പരസ്യവും ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ഷോപ്പ് ഉദ്ഘാടനത്തിന് പോലും പോകാറില്ലെന്ന് തോന്നുന്നു. കാശിനോട് ഒരു താൽപര്യവുമില്ലാത്തയാളാണ്. അവർക്ക് വേണമെങ്കിൽ വലിയ കാറുകളും ഡയമണ്ട്സും എല്ലാം വാങ്ങിക്കാം. പക്ഷെ അവർ അതൊന്നും ചെയ്യാറില്ല.

മിക്കവാറും ഞങ്ങൾ എയർപോട്ടിൽ വെച്ചാണ് കണ്ട് മുട്ടിയിട്ടുള്ളത്. കാണുമ്പോഴെല്ലാം എനിക്ക് മോട്ടിവേഷൻ തരികയാണ് പുള്ളിക്കാരിയുടെ മെയിൻ പരിപാടി. എനിക്ക് കാറിനോട് താൽപര്യമുണ്ടായിരുന്നു ഞാൻ ഒരു കാർ വാങ്ങി. എന്റെ ഒരുപാട് കാലത്തെ ആ​ഗ്രഹമായിരുന്നു. പക്ഷെ പല്ലവിക്ക് അങ്ങനെയുള്ള ആ​ഗ്രഹങ്ങൾ പോലുമില്ല. ഇപ്പോഴും ഒരു ചുവന്ന സ്വിഫ്റ്റ് കാറാണ് ഓടിക്കുന്നത് എന്നാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സായ് പല്ലവി പറഞ്ഞത്.

content highlight: actress-aishwarya-lekshmi-open-up-about-sai-pallavis-simplicity