സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ ഇന്നലെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യ ദിവസം നേടിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന വേള്‍ഡ് വൈഡ് ഗ്രോസ് ആണ് കങ്കുവ നേടിയിരിക്കുന്നത്.
മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. പഴയ കാലഘത്തിലും പുതിയ കാലഘട്ടത്തിലുമായി കഥാ പശ്ചാത്തലമൊരുക്കി, രണ്ട് ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.
ശിവ സംവിധാനം ചെയ്ത ചിത്രം വമ്ബന്‍ ബഡ്ജറ്റില്‍ പിരീഡ് ആക്ഷന്‍ ഡ്രാമയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തിച്ചത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ നായികായി എത്തിയത് ദിശ പട്ടാണിയാണ്. യോഗി ബാബു, കെ.എസ് രവികുമാര്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.