Celebrities

‘സ്‌നേഹിച്ച് വളർത്തിയ മൃഗങ്ങൾ ചതിച്ചിട്ടില്ല; ഈ ദിവസം ഞാൻ മറക്കില്ല’; വാക്കുകൾ ഇടറി ഗ്ലാമി ഗംഗ | glamy ganga

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് വന്നയാളാണ് ഗംഗ

സോഷ്യൽ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ ബ്യൂട്ടി ടിപ്പ്‌സ് വ്ലോഗുകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്ന് കേരളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമൊക്കെയാണ് ഗ്ലാമി ഗംഗ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് വന്നയാളാണ് ഗംഗ. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചും അമ്മയേയും സഹോദരിയേയും കുറിച്ചുമൊക്കെ ഗംഗ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

​ഗ്ലാമിക്ക് ഒരുപാട് പൂച്ചകൾ ഉണ്ട്. എന്നാൽ തന്റെ പൂച്ചകൾ തുടർച്ചായായി മരിച്ചുവീണു എന്ന കാര്യമാണ് ​ഗ്ലാമി പറയുന്നത്. എന്താണ് സംഭവിച്ചതെന്നും താരം പറയുന്നുണ്ട്. ഒരുപാട് വിഷമവും ചെറിയൊരു സന്തോഷവുമുള്ള വീഡിയോയാണ്. നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ് എനിക്ക് ഒരുപാട് പൂച്ചകൾ ഉണ്ടായിരുന്നു. രണ്ട് മൂന്ന് കൊല്ലമായി പത്തിരുപത് പൂച്ചകളുണ്ടായിരുന്നു. ചിലതൊക്കെ അസുഖം വന്ന് മരിച്ചുപോയി. ഇപ്പോൾ പൂച്ചയ്‌ക്കൊന്നും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. ഇക്കഴിഞ്ഞ ഒന്നൊന്നര ആഴ്ചയായിട്ട് എന്റെ പൂച്ച തുരെതുര മരിക്കുന്നു. എല്ലാ ദിവസവും രണ്ട് മൂന്ന് എന്ന് വെച്ച് അഞ്ച് പൂച്ചകൾ മരിച്ചെന്നും ഗ്ലാമി ഗംഗ പറഞ്ഞു.

ആരോ വിഷം വെച്ചിട്ടാണ് പൂച്ച മരിച്ചതെന്ന് ഗ്ലാമി ഗംഗ പറയുന്നു. ആരാ വിഷം വെച്ചതെന്ന് അറിഞ്ഞൂടാ, ഏകദേശം ആരാണ് വെച്ചതെന്ന് അറിയാമെങ്കിലും തെളിവുകളില്ലെന്നും ഗ്ലാമി ഗംഗ പറയുന്നു. നിങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്ന് പറഞ്ഞിരുന്നെങ്കിൽ പൂച്ചകളെ മാറ്റുമായിരുന്നുവെന്നും ഗ്ലാമി ഗംഗ പറയുന്നു. മിണ്ടാപ്രാണികളാണ് അവർക്ക് അറിഞ്ഞൂടാ, ചോറിലോ ഭക്ഷണത്തിലോ വിഷം വെയ്ക്കരുത്. നിങ്ങളോ നിങ്ങളുടെ മക്കൾക്കോ വിശന്നിട്ട് ഭക്ഷണ കഴിക്കുമ്പോൾ അതിൽ വിഷമുണ്ടെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിയെ, എന്നും ഗ്ലാമി പറയുന്നു. ഇനിയും പൂച്ചകൾ മരിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് തന്റെ പൂച്ചകളെ ഒരു സംഘടനയ്ക്ക് നൽകുകയാണെന്നും താരം പറയുന്നു.

വളരെ വിഷമിച്ചാണ് പൂച്ചകളെ ഗ്ലാമി നൽകിയത്. ഈ ദിവസം താൻ മറക്കില്ലെന്നും ഗ്ലാമി പറയുന്നു, മനസ്സ് വേദനിക്കുമ്പോൾ പാഠം പഠിക്കുമെന്ന് പറയാറില്ലെ ഞങ്ങൾ മൂന്ന് പേരും പാഠം പഠിച്ചു.കൂടെ നിന്ന് മനുഷ്യരൊക്കെ കുത്തുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹിച്ച് വളർത്തിയ മൃഗങ്ങൾ ചതിച്ചിട്ടില്ല, എന്നും ഗ്ലാമി പറയുന്നു. വീഡിയോ അവസാനിപ്പിക്കുമ്പോഴേക്കും ഗ്ലാമി വളരെ സങ്കടത്തിലായിരുന്നു. അമ്മയും കരയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

content highlight: glamy ganga new video