Celebrities

‘മഞ്ജുപിള്ള മുഴുവൻ പ്രതിഫലം വാങ്ങിയില്ല, എനിക്ക് ഒരുപാട് ബഹുമാനമുണ്ട്’; വെളിപ്പെടുത്തി നിർമാതാവ് ലിസി ഫെർണാണ്ടസ് | manju pillai

സി.എൻ.ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം നിർമിച്ചിരിക്കുന്ന ചിത്രമാണ് ‘സ്വർഗം’. ഡോ. ലിസി കെ. ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. തന്റെ ചിത്രത്തിനെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിർമാതാവായ ലിസി ഫെർണാണ്ടസ്. മഞ്ജു പിള്ളയെ കുറിച്ചും ഒരു പ്രൊഡ്യൂസർ എങ്ങനെ ആകണമെന്നും ലിസി പറയുന്നുണ്ട്.

വാക്കുകളിലേക്ക് :

മഞ്ജു പിള്ള ഒക്കെ അത്രയും സഹകരിക്കുന്ന ആളാണ്.മഞ്ജു വളരെ നല്ല വ്യക്തിയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ ആദ്യമായി മഞ്ജുവിനെ കാണാൻ പോയപ്പോൾ മഞ്ജു പറഞ്ഞത്, പാലാക്കാരി ചേച്ചിയല്ലേ.. ഞാൻ വാങ്ങിക്കുന്ന തുകയിൽ നിന്ന് ഇളവ് ചെയ്തു തരാം എന്നാണ്. അങ്ങനെ പ്രതിഫലത്തിൽ ഇളവ് ചെയ്യുകയും ചെയ്തു. മഞ്ജുവിനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. കാരണമെന്റെ കൂടെ നിന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്. നമുക്കൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നിടത്ത് മഞ്ജു ഓടിയെത്തും. സഹായിക്കേണ്ടിടത്ത് ഓടിയെത്തും. അഭിനയം കൊണ്ടാണെങ്കിലും വ്യക്തിത്വം കൊണ്ടാണെങ്കിലും മഞ്ജു പിള്ളയ്ക്ക് ബിഗ് സല്യൂട്ട്.

സിനിമയുടെ ചെലവുകൾ കുറച്ചുകൂടി കുറഞ്ഞിരുന്നെങ്കിൽ സാധാരണക്കാരായ നല്ല മനുഷ്യർക്ക് സിനിമയെടുക്കാൻ സാധിക്കുമായിരുന്നു. നമ്മുടെ സിനിമയിലെ ആർട്ടിസ്റ്റുകൾ എല്ലാം പറ്റുന്ന പോലെ സഹകരിച്ചിട്ടുണ്ട്. എങ്കിലും ആർട്ടിസ്റ്റുകൾക്ക് ഒരു റേറ്റ് ഉണ്ട്. എല്ലാ മേഖലയിലും അങ്ങനെയാണ്. നമ്മുടെ ആദ്യത്തെ സിനിമ ആയതുകൊണ്ട് എല്ലാവരും പറ്റുന്ന പോലെ സഹായിച്ചു. അതിനെ ബഹുമാനത്തോടുകൂടി കാണുന്നു.

പ്രമോഷൻ പരിപാടികൾക്ക് എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരുന്നത് സാധ്യമല്ല. ഉള്ളവരെ വെച്ച് ഉള്ളതുപോലെ ചെയ്യാൻ സാധിക്കു. നമുക്ക് ചിലപ്പോൾ രണ്ടുപേരെ ആയിരിക്കും കിട്ടുക. അവരെ കൊണ്ടുപോകും. ഒരാളാണെങ്കിൽ അയാളെ കൊണ്ടുപോകും. ചിലപ്പോഴൊക്കെ ആരെയും കിട്ടാതെ ഞാൻ തനിയെ പലയിടങ്ങളിലും പോയി. നമ്മുടെ ഒരു സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മൂന്നുമാസം പ്രമോഷൻ വേണ്ടി ഇവർ നമ്മുടെ കൂടെ വരുമോ. അവർ അടുത്ത വർക്കിന് പോകും. പറ്റുന്ന പോലെ വരുന്നുണ്ട്. അതേ നടക്കൂ. ഒരു പരിധിവരെ കിട്ടാത്തത് അനന്യയായിരുന്നു. പലപ്പോഴും യാത്രകളിൽ ഒക്കെ ആയതിനാൽ കിട്ടിയില്ല.

സിനിമ റിലീസ് ആകുന്ന ദിവസം വലിയ പ്രത്യേകതയാണ്. ഒന്നൊന്നര വർഷത്തെ അധ്വാനമാണ് സ്ക്രീനിലേക്ക് വരുന്നത്. ആ അവസ്ഥ പറയാതിരിക്കാൻ പറ്റില്ല. പിന്നെ ഹൗസ് സ്കൂൾ കാണുന്നത്. ഈ രണ്ടു സന്ദർഭങ്ങളും പ്രൊഡ്യൂസറിന് സന്തോഷം നൽകുന്നതാണ്.

പ്രൊഡ്യൂസർ പൊതുവേ സ്നേഹമുള്ള ആളായിരിക്കണം. ഫണ്ട് വാരിക്കോരി കൊടുക്കണം എന്നല്ല പറയുന്നത്. ആർട്ടിസ്റ്റുകളോട് സ്ട്രിക്ട് ആയിട്ട് ഒന്നും നേടാനില്ല. ഞാൻ മനസ്സിലാക്കിയത് അതാണ്. ഇവരെയെല്ലാം മര്യാദ പഠിപ്പിച്ചും പേടിപ്പിച്ചും നടക്കുന്നതല്ല സിനിമ. എൻറെ ആറ്റിറ്റ്യൂഡ് അതായിരുന്നില്ല. ഞാൻ സംവിധായകന് ഫ്രീഡം കൊടുത്തു. കാസ്റ്റിംഗ് , കോസ്റ്റ്യും എല്ലാം അവരുടെ ഐഡിയയ്ക്ക് വിട്ടു. പലയിടങ്ങളിലും ഞാൻ നോക്കിയിട്ട് പോലുമില്ല. ക്യാമറ മാൻ ചെയ്യുന്നത് ഞാൻ സൈലൻറ് ആയി കണ്ടു. ഇവിടെയെല്ലാം ഗൗരവമായ സ്വഭാവം അല്ല വേണ്ടത്. എത്ര ടീമാണ് നിൽക്കുന്നത്. ഇവരെയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോവുകയാണ് വേണ്ടത്. ഇവിടെ ഒരു ഭിന്നത വന്നാലോ ആവശ്യമില്ലാത്ത തലവേദന കൊടുത്താലോ അവരുടെ ക്വാളിറ്റി കുറയുകയുള്ളൂ. അതേസമയം പൈസ സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.”

content highlight: lissy fernandes about manju pilalli