Young woman with cold sore applying cream on lips. Treatment of herpes infection and virus with ointment. Selective focus.
ചർമ്മത്തിനു കൊടുക്കുന്ന കരുതൽ നിങ്ങളുടെ ചുണ്ടുകൾക്കും നൽകണം. ചർമ്മ പ്രശ്നങ്ങൾ നേരിടുന്നത് പോലെ തന്നെ പ്രധാനമാണ് ചുണ്ടുകളിലെ വരൾച്ച. വരണ്ട പൊട്ടുന്ന ചുണ്ടുകൾ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. വാസലിൻ, ലിപ് ബാം എന്നിവ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നതും ഇതിനൊരു പരിഹാരമാണ്. ഇതിനുപുറമേ ചുണ്ടിലെ വിണ്ടുകീറൽ തടയാൻ സഹായിക്കുന്ന വീട്ടിൽ ലഭ്യമായ വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം .
ഒലിവ് എണ്ണ
നിരവധി ആൻ്റി ഓക്സിഡൻ്റുകൾ ഒലിവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു. കിടക്കുന്നതിനു മുമ്പ് ചുണ്ടിൽ ഒലിവ് എണ്ണ പുരട്ടുക. ഇത് മൃദുലമായ ചുണ്ടുകൾ നൽകാൻ സഹായിക്കും.
നെയ്യ്
നെയ്യ് ഉപയോഗിച്ച് മൃദുവായി ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരൾച്ച തടയാൻ സഹായിച്ചേക്കാം. ഇതുപോലെ തന്നെ വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. മറ്റൊന്ന് മോയിസ്ചറൈസിംഗ് ഉത്പന്നങ്ങളിൽ അധികമായി കണ്ടു വരുന്ന ഷിയ ബട്ടർ. ഇതിൽ ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ചുണ്ടുകളിലെ ഈർപ്പം നിലനിർത്തി വീണ്ടു കീറുന്നത് തടയുന്നു.
റോസ് വാട്ടർ
റോസ് വാട്ടറിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.
തേൻ
തേൻ മറ്റൊരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ടിരിക്കുന്ന ചുണ്ടിനെ മൃദുലവും ഈർപ്പമുള്ളതും ആക്കുന്നു. അതിനൊപ്പം അൽപ്പം പഞ്ചസാര കൂടി ചേർത്താൽ മികച്ച സ്ക്രബറാക്കി മാറ്റാം. ഒരു സ്പൂൺ പഞ്ചസാരയിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവ് എണ്ണയും അരസ്പൂൺ തേനും ചേർത്തിളക്കി ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക.
കറ്റാർവാഴ ജെൽ
ചുണ്ടുകളിലെ വരൾച്ച തടയാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴയുടെ ജെൽ ചുണ്ടിൽ പുരട്ടുന്നത് ഗുണകരമാണ്.
വെള്ളരിക്ക
വെള്ളരിക്ക അരച്ച് നീര് പിഴിഞ്ഞെടുക്കാം. അത് ചുണ്ടിൽ പുരട്ടൂ. ചുണ്ടിൻ്റെ എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങളുടെയും പ്രതിവിധിയാണ് ഇത്. ദിവസവും വെള്ളരിക്ക നീര് ഉപയോഗിച്ച് ചുണ്ട് മൃദുവായി മസാജ് ചെയ്യാം. ഇത് അമിതമായ വരൾച്ച തടയാൻ സഹായിക്കും.
ബദാം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ബദാം ക്രീമോ അല്ലെങ്കിൽ ബദാം എണ്ണയോ ചുണ്ടിൽ പുരട്ടാം. ഇത് ചുണ്ട് വിണ്ടു കീറുന്നത് തടയും.
പാൽപ്പാട
പാൽപ്പാട ചുണ്ടിലെ വരൾച്ച തടയാൻ സഹായിക്കും. പാൽപ്പാടയിൽ അൽപ്പം നാരങ്ങാ നീര് കൂടി ചേർത്തിളക്കി യോജിപ്പിച്ച് ചുണ്ടിൽ പുരട്ടാം.
content highlight: tips-for-dry-lip-care