സിനിമാ മേഖലയിൽ പ്രണയവും വേർപിരിയലും സാധാരണമാണെങ്കിലും തെന്നിന്ത്യൻ താരങ്ങൾ തങ്ങളുടെ വ്യക്തിജീവിതം കൂടുതൽ സ്വകാര്യമായി സൂക്ഷിക്കുന്നവരാണ്. എന്നിരുന്നാലും, തെന്നിന്ത്യൻ സിനിമകളിലൂടെ അംഗീകാരം നേടിയ ഉത്തരേന്ത്യൻ നടി റാഷി ഖന്ന അടുത്തിടെ പ്രണയത്തെ കുറിച്ച് പറഞ്ഞ വിഡിയോ വൈറലായിരുന്നു. ആരോടാണ് പ്രണയം എന്നൊന്നും വെളിപ്പെടുത്താതെ, പ്രണയം എന്ന ഫീലിങ്സിനെ കുറിച്ചായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ നടി സംസാരിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയം ബ്രേക്കപ് ആയി എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് റാഷി ഖന്ന. ആരാണെന്നോ എന്താണെന്നോ വെളിപ്പെടുത്താതെയാണ് നടി തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ വളരെ ഇമോഷണല്‍ വ്യക്തിയാണ്. അത് ഞാന്‍ സമ്മതിക്കുന്നു. എനിക്ക് മുന്‍പൊരു പ്രണയമുണ്ടായിരുന്നു. ചില കാരണങ്ങളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ആ സമയത്ത് ഞാന്‍ ഒരുപാട് വിഷമിച്ചിരുന്നു. വിഷാദരോഗത്തില്‍ പെട്ടുപോയി. ആ വേദനയില്‍ നിന്ന് കരകയറി, കരുത്ത് കണ്ടെത്തിയത് എന്റെ കരിയറിലൂടെയാണ്’ എന്ന് റാഷി ഖന്ന പറയുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുക്കുകയായിരുന്നു. ശക്തമായി നിലകൊള്ളാനും, കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനും എനിക്കിപ്പോള്‍ സാധിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ എനിക്കേറ്റവും അധികം പിന്തുണ നല്‍കിയത് കുടുംബവും സുഹൃത്തുക്കളുമാണെന്ന് റാഷി ഖന്ന പറയുന്നു.
ഇന്റസ്ട്രിയ്ക്കുള്ളില് എനിക്കധികം സൗഹൃദങ്ങളില്ല, എന്റെ സൗഹൃങ്ങള്‍ എല്ലാം ഇന്റസ്ട്രിയ്ക്ക് പുറത്താണ്. സൗഹൃദങ്ങളിലാണ് ഞാന്‍ കൂടുതല്‍ ആശ്വാസം കണ്ടെത്തുന്നത്. എന്റെ വളരെ മോശം സമയത്തും സൗഹൃദവും കുടുംബവും നല്കിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് ഞാന്‍ എന്റെ ഡിപ്രഷന് സ്റ്റേജില്‍ നിന്ന് പുറത്തു കടക്കുകയായിരുന്നു എന്നാണ് റാഷി ഖന്ന പറഞ്ഞത്.