Celebrities

‘ഞാനുമായി ഉർവശിക്ക് വലിയ അടുപ്പമുണ്ടായിരുന്നു, ഒന്നിച്ച് അഭിനയിച്ചതിന് പലരും വിമർശിച്ചു’ ; തുറന്നുപറഞ്ഞ് ജ​ഗദീഷ്

ഭാര്യ, സ്ത്രീധനം തുടങ്ങി 1990കളിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് ജഗദീഷും ഉർവശിയും. എന്നാൽ തന്നോട് ഒപ്പം അഭിനയിച്ചതിന്റെ പേരിൽ ഉർവശിക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് നടൻ ജഗദീഷ്. തനിക്ക് ഏറ്റവും അടുപ്പമുള്ള നായികമാരിൽ ഒരാളാണ് ഉർവശി. കാരണം തന്റെ എല്ലാ പരിമിതികളും ഉർവശിയ്ക്ക് കൃത്യമായി അറിയാം. കോമഡി റോളുകൾ മാത്രം ചെയ്തുകൊണ്ടിരുന്ന തന്നോട് നിങ്ങൾ ഒരു കൊമേഡിയൻ അല്ല, ‘യൂ ക്യാൻ ബി എ ഹീറോ’ എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നിട്ടുള്ളത് ഉർവശിയാണ് എന്നും ജഗദീഷ് പറയുന്നു. അന്നത്തെ കാലത്ത് ഉർവശി വളരെ സീനിയർ ആയിട്ടുള്ള ഒരു നായികയാണ്. മോഹൻലാൽ, മമ്മൂട്ടി , കമൽഹാസൻ എന്നിവരോടൊപ്പം ഒന്നിച്ച് അഭിനയിച്ച് 5 ഭാഷകളിൽ വരെ തിളങ്ങി നിന്ന നായിക. ആ ഉർവശി എന്റെ കൂടെ നായികയായി അഭിനയിക്കുമ്പോൾ അന്നത് വലിയ സംസാരവിഷയം ആയിരുന്നു. ഉർവശി വളരെ താഴേക്ക് പോയി എന്നാണ് പലരും പറഞ്ഞത്. എന്നാൽ അതൊന്നും കേട്ടഭാവം നടിക്കാതെ ഉർവശി എനിക്കൊപ്പം അഭിനയിച്ചു ജീവിതത്തിൽ വലിയ കടപ്പാടുകളുണ്ട് ഉർവശിയോടൊന്നും ജഗദീഷ് പറയുന്നു.