Movie News

കങ്കുവ ചിത്രം ഒരു തലവേദനയോ? ശബ്ദം പ്രശ്നം തന്നെ തീയറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍ – Moviegoers suffer due to Kanguva’s DEAFENING sound levels

കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത കങ്കുവ റിലീസായത്. ചിത്രം പുറത്ത് വരുന്നതിന് മുന്നേ വലിയ പ്രതീക്ഷ നല്കിയിരുന്നെങ്കിലും എന്നാൽ ചിത്രം റിലീസ് ആയതിന് ശേഷം ആദ്യഘട്ടത്തില്‍ തന്നെ വലിയ തോതില്‍ നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചിരുന്നു. അതിൽ പ്രധാന പരാതി ചിത്രത്തിന്‍റെ ശബ്ദം സംബന്ധിച്ചാണ്.

അസഹ്യമായ ശബ്ദമാണ് ചിത്രത്തിന് എന്നാണ് പൊതുവില്‍ ഉയര്‍ന്ന പരാതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം തീയറ്ററിലെ നോയിസ് ലെവല്‍ 105 ഡെസിബലിന് അടുത്താണ്. വിദഗ്ധ അഭിപ്രായങ്ങള്‍ പ്രകാരം ഈ ലെവലില്‍ ശബ്ദം കേള്‍ക്കുന്നത് കേള്‍വി ശക്തിയെപ്പോലും ദോഷമായി ബാധിക്കാം എന്നാണ് പറയുന്നത്.

റിലീസ് ദിവസം അടക്കം ചിത്രം കണ്ടിറങ്ങിയവരില്‍ പലരും തലവേദന എന്ന പരാതി ഉന്നയിച്ചത് ഈ ശബ്ദ പ്രശ്നത്താല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും പറയുന്നത്. അതേ സമയം സിനിമയുടെ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന കാര്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജയും സമ്മതിച്ചിട്ടുണ്ട്. ഒരു ദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണും എന്നാണ് നിര്‍മ്മാതാവ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ പറഞ്ഞത്.

ഈ വിഷയത്തില്‍ പ്രതികരണവുമായി ഓസ്‍കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയും രംഗത്ത് എത്തിയിരുന്നു. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ലെന്നാണ് റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.

STORY HIGHLIGHT: Moviegoers suffer due to Kanguva’s DEAFENING sound levels