India

രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ജാർഖണ്ഡിലെ ഗോഡ്ഡയിൽ കുടുങ്ങി

മഹാരാഷ്ട്രയിൽ ഇലക്ഷൻ അടുക്കുന്നത്തോടെ വെരളി പിടിച്ചു നടക്കുകയാണ് ബിജെപി,

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ജാർഖണ്ഡിലെ ഗോഡ്ഡയിൽ കുടുങ്ങി. ഹെലികോപ്റ്ററിന് പറക്കാനുള്ള അനുമതി എടിഎസ് നൽകിയിട്ടില്ല. ഹെലിപ്പാഡിൽ നിന്ന് പറന്നുയരാൻ അനുമതി ലഭിച്ചിട്ടില്ലെന്നും രാഹുലിൻ്റെ ഹെലികോപ്റ്റർ അരമണിക്കൂറിലേറെയായി കാത്തുനിൽക്കുകയാണെന്നുമാണ് വിവരം. കൂടാതെ

 

രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. ഇന്ത്യ മുന്നണി നേതാക്കൾക്കെതിരെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാഷ്ട്രീയ തർക്കം തുടരുന്നതിനിടയിലാണ് സംഭവം.

 

പരിശോധനയുടെ വീഡിയോയിൽ ഒരു സംഘം ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തുന്നതും രാഹുൽ ഗാന്ധി സമീപത്ത് നിൽക്കുന്നതും കാണാം. പരിശോധന തുടർന്നപ്പോൾ രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി പാർട്ടി നേതാക്കളുമായി സംസാരിക്കുന്നുണ്ട്.