മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യൻ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അർഹനല്ലെന്നും എം സ്വരാജ് പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തിൽ മാധ്യമങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ വിമർശിച്ചത് സ്വാഗതാർഹമാണ്. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ സമരം നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നിൽ നിന്ന് കുത്തിയെന്നും സ്വരാജ് വിമർശിച്ചു.