ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.
ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.
ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.