നടൻ ധനുഷിനെതിരായ നയൻതാരയുടെ ഇൻസ്റ്റഗ്രാമിലെ തുറന്ന കത്ത് വിവാദമായതിന് പിന്നാലെ പാർവതി തിരുവോത്തും നയൻതാരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. നയൻതാരയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പാർവതി പിന്തുണ അറിയിക്കുന്നത്. ധനുഷിനൊപ്പം അഭിനയിച്ച ആളാണ് പാർവതി എന്നതും ഇവിടെ ശ്രദ്ധേയമാണ്.
വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ ചിത്രത്തിലെ 3 സെക്കൻഡ് ഉപയോഗിച്ചതിന് ധനുഷ് 10 കോടി നഷ്ടപരിഹാരം ചോദിച്ചിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്നായിരുന്നു നയൻതാരയുടെ വെളിപ്പെടുത്തൽ. ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യൻ്റേത്. മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷ്. ദൈവത്തിൻ്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിൻ്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം തുടങ്ങിയത് ഒക്കെ നയൻതാരയുടെ രൂക്ഷ വിമർശനങ്ങൾ ആണ്.