നയൻതാര – ധനുഷ് വിവാദത്തിന് പിന്നാലെ ധനുഷിനെ പരിഹസിച്ച് രംഗത്തെത്തുകയാണ് നയൻതാര ആരാധകർ. നയൻതാര വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയിൽ ധനുഷിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ ‘നാനും റൗഡി താൻ’ ചിത്രത്തിലെ 3 സെക്കന്റ് വീഡിയോ ഉപയോഗിച്ചതിന് പത്തു കോടിയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ധനുഷിനെ ഇളയരാജയോട് ഉപമിച്ചാണ് ആരാധകരുടെ പരിഹാസം.
മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയിരുന്നു. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിക്കുകയായിരുന്നു. അന്ന് ഇളയരാജ ഒരു ഗാനത്തിനായിരുന്നു 60 ലക്ഷം ചോദിച്ചതെങ്കിൽ വെറും 3 സെക്കൻഡിന് ആണ് ധനുഷ് 10 കോടി ചോദിക്കുന്നത്, അത് അല്പം കടുപ്പമാണെന്നാണ് നയൻതാര ആരാധകർ പറയുന്നത്. രണ്ടുപേരും ഒരേ പാതയിൽ എന്ന് പരിഹസിക്കുകയും ചെയ്യുന്നു.