Entertainment

എനിക്ക് നല്ല സിനിമകൾ ഒന്നും വരുന്നില്ല : തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മായാനദി എന്ന ഒറ്റ ചിത്രത്തോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. പൊന്നിയിൻ സെൽവൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെയും ഭാഗമായിരുന്നു താരം. എന്നാൽ അതിനുശേഷം കൂടുതൽ ചിത്രങ്ങളിൽ ഒന്നും താരത്തെ പിന്നെ കണ്ടിട്ടില്ല. അതിന്റെ കാരണം ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയും വരത്തനും കഴിഞ്ഞതിനു പിന്നാലെ കുറേക്കൂടി നല്ല കഥാപാത്രങ്ങൾ വേണം എന്ന ചിന്ത തനിക്കുണ്ടായി. ഈയിടെയായി നല്ല കഥകൾ ഒന്നും വരുന്നുണ്ടായിരുന്നില്ല. വരുന്ന കഥകളോട് ഒന്നും താൽപര്യവും തോന്നിയിരുന്നില്ല. അങ്ങനെ കുറെ നാൾ കാത്തിരുന്നു എന്നാണ് താരം പറയുന്നത്. കാത്തിരിപ്പിനൊടുവിൽ ആണ് നവാഗത സംവിധായകൻ വൈശാഖ് എലൻസിന്റെ ‘ഹലോ മമ്മി’ എന്ന സിനിമ തന്നെ തേടിയെത്തിയത്. അത് താൻ കാത്തിരുന്ന പോലെയുള്ള ചിത്രമായിരുന്നു അതുകൊണ്ട് ചെയ്യാൻ തീരുമാനിച്ചു എന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും ആണ് ‘ഹലോ മമ്മി’ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നിറയെ തമാശകളും അതിനൊപ്പം അൽപ്പം ഫാന്റസിയും ഹൊററും ഉൾപ്പെടുന്ന സിനിമയാണ് ഹലോ മമ്മിയെന്നാണ് ട്രെയ്ലറിലൂടെ ലഭിക്കുന്ന സൂചനകൾ. നവംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.