Celebrities

പലപ്പോഴും. അതാണ് എൻ്റെ സ്വപ്നം; ജയലളിത | That is my dream; Jayalalitha

സിനിമയും രാഷ്ട്രീയവും ഇഴചേർന്നു കിടക്കുന്ന തമിഴകത്തെ, ഏകാധിപത്യത്തിന്റെ എല്ലാ ചേരുവകളും ചേർത്ത് അടക്കിവാണ ഭരണാധികാരിയായിരുന്നു ജയലളിത. തമിഴകത്തിന്റെ അമ്മ, അധികാരം അതിന്റെ എല്ലാ സാധ്യതകളോടെയും ഉപയോഗിച്ച, ദുരുപയോഗം ചെയ്ത ഭരണാധികാരി. മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോൾ മരിച്ചിട്ട് പോലും, ആ മരണത്തിൽ ഇന്നും ദുരൂഹത അവശേഷിക്കുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

അഭിനേത്രിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകയായ, ആറ് തവണ തമിഴ് നാടിന്റെ (ടി എൻ) മുഖ്യമന്ത്രിയായ ജയലളിത കന്നട സിനിമയായ ‘ശ്രീ ശൈല മഹാത്മെ’യിൽ ബാലതാരമായി 1961-ൽ തന്റെ സിനിമാ ജീവിതം ആരംഭിച്ചു.

വർഷങ്ങൾക്ക് മുൻപ് ജയലളിത ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറയുന്ന കരണങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ”ജയലളിത രാഷ്ട്രീയം വിടുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? നിങ്ങൾ എന്തു ചെയ്യും?” എന്ന ഇന്റെർവ്യുവരുടെ ചോദ്യത്തിന് ജയലളിതയുടെ മറുപടി ഇങ്ങനെയായിരുന്നു.

”പലപ്പോഴും. അതാണ് എൻ്റെ സ്വപ്നം. ആളുകളെ കാണാതെയും ടെലിഫോൺ കോളുകൾക്ക് മറുപടി നൽകാതെയും ഞാൻ എൻ്റെ ഫാമിൽ ജീവിക്കും. പ്രസംഗങ്ങൾ നടത്തേണ്ടതില്ല, ഞാൻ സന്തോഷത്തോടെ ജീവിക്കും. എൻ്റെ പുസ്തകങ്ങൾക്കിടയിൽ, എൻ്റെ സംഗീതം, എൻ്റെ വളർത്തുമൃഗങ്ങൾ, എൻ്റെ നായ്ക്കൾ. ഞാൻ കൃഷി ഇഷ്ടപ്പെടുന്നു. അതാണ് എൻ്റെ സ്വപ്നം, വാസ്തവത്തിൽ രാഷ്ട്രീയം ഉപേക്ഷിച്ച് എൻ്റെ കൃഷിയിടത്തിൽ ജീവിക്കുക. എലിപ്പന്തയത്തിൽ നിന്ന്, ഭ്രാന്തൻ ലോകത്ത് നിന്ന്”