സൂപ്പർസ്റ്റാർ രജനികാന്ത് ആത്മകഥ എഴുതുന്നു. കൂലി, ജയിലർ 2 എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷമായിരിക്കും ആത്മകഥ എഴുതുക. ആത്മകഥ എഴുത്ത് പകുതി പൂർത്തിയായശേഷം അഭിനയം തുടരാനാണ് തീരുമാനം. ആത്മകഥ എഴുതണമെന്നാഗ്രഹം ഏറെ നാളായി ഉണ്ടെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രജനികാന്ത് ക്യാമറയെ അഭിമുഖീകരിച്ചിട്ട് അടുത്ത വർഷം അൻപതാണ്ടാണ്. 1974 ൽ ചിത്രീകരിച്ച അപൂർവ്വ രാഗങ്ങൾ എന്ന കെ. ബാലചന്ദർ ചിത്രം തിയേറ്ററുകളിൽ എത്തിയത് 1975-ൽ ആണ്. അതേസമയം തമിഴ് ജനത രജനികാന്തുതിനെ ദൈവതുല്യനായി കാണുന്നു. ശിവാജി റാവു ഗെയ്ക് എന്നാണ് യഥാർത്ഥ പേര്. കർണാടക സ്വദേശിയായ പിതാവ് പൊലീസ് കോൺസ്റ്റബിളും മാതാവ് വീട്ടമ്മയുമായിരുന്നു.
സർക്കാർ സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ രജനികാന്ത് ചെറുപ്പത്തിൽ സ്പോർട്സ് പ്രേമിയായിരുന്നു. മെട്രിക്കുലേഷൻ പഠനകാലം വരെ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. ജീവിക്കാൻ ഒരു തൊഴിൽ വേണമെന്ന ആഗ്രഹമായാണ് ബാംഗ്ളൂർ ട്രാൻസ്പോർട്ട് സർവീസിൽ കണ്ടക്ടറായി ജോലിയിൽ കേറുന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് അക്കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും വലിയ അഭിനയ പരിശീലനക്കളരിയായിരുന്ന അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്ന സംവിധായകൻ കെ. ബാലചന്ദർ ‘ഒരു ശിവാജി സ്റ്റൈൽ’ കണ്ടെത്തുന്നു. രജനികാന്ത് എന്ന പേരിട്ടത് കെ. ബാലചന്ദർ തന്നെയാണ്. ചെറു വേഷങ്ങളിൽ നിന്ന് വില്ലനിലേക്കും അവിടെനിന്ന് നായകനിലേക്കും സൂപ്പർ, മെഗാസ്റ്റാർ പദവികളിലൂടെ സ്റ്റൈൽ മന്നനായി എത്തി നിൽക്കുന്നു. എന്നും സിനിമയെ മാത്രം പ്രണയിച്ചുജീവിക്കുന്നു. 74-ാം വയസിലാണ് രജനികാന്ത് വെള്ളയും കറുപ്പും വസ്ത്രങ്ങൾ അണിഞ്ഞ രജനികാന്തിനെ പൊതുജീവിതത്തിൽ കാണാൻ കഴിയൂ. സിനിമയുടെ സാങ്കേതിക വിദ്യകൾ മാറി.