ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയാണ് നന്ദന. മികച്ച മത്സരമായിരുന്നു താരം കാഴ്ചവെച്ചത്. താൻ ബിഗ് ബോസിൽ വന്നത് തന്നെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് നന്ദന പറഞ്ഞിരുന്നു. മണി ടാസ്കിൽ കിട്ടുന്ന പണം എടുത്ത് പുറത്ത് പോകാനായിരുന്നു നന്ദന ആഗ്രഹിച്ചത്. എന്നാൽ ടാസ്ക് തുടങ്ങും മുൻപ് തന്നെ താരം പുറത്താവുകയായിരുന്നു. നന്ദന തൻ്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദന തന്റെ യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇത്തവ അമ്മയാണ് നന്ദനയ്ക്ക് ഒപ്പം ഉള്ളത്. അമ്മ ഫുൾ കലിപ്പിലാണ് എന്ന് പറഞ്ഞാണ് നന്ദന വീഡിയോ പങ്കുവെച്ചത്.
നന്ദനയ്ക്ക് എതിരെ ഉയർന്ന ഒരു വിമർശനത്തിന് ഉള്ള മറുപടിയാണ് നന്ദനയും അമ്മയും വീഡിയോയിലൂടെ നൽകിയിരിക്കുന്നത്. നന്ദന മുടി അഴിച്ചിട്ടതാണ് കാര്യം. ബിഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് മുടി അഴിച്ചിടുന്നതുമായി ബന്ധപ്പെട്ട് നന്ദനയും ജാസ്മിനും തർക്കം ഉണ്ടായിരുന്നു. ഇപ്പോൾ നന്ദനയും മുടി അഴിച്ചിടുന്നില്ലേ എന്നാണ് നന്ദനയുടെ വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. ഇതിനുള്ള മറുപടിയാണ് വീഡിയോയിലൂടെ നന്ദന നൽകിയിരിക്കുന്നത്. അമ്മ, ഞാൻ ഈ മുടി അഴിച്ചുടന്നത് കണ്ട് കുറെപേർ പറഞ്ഞു ജാസ്മിൻ അടുക്കളയിൽ ജാസ്മിൻ മുടി അഴിച്ചിടുന്നുവെന്ന് പറഞ്ഞ് നന്ദന വലിയ പ്രശ്നം ഉണ്ടാക്കിയതല്ലേ എന്നൊക്കെ, അടുക്കളയിൽ ഞാൻ മുടി അഴിച്ചിടാറില്ലല്ലോ? പുറത്തുപോകുമ്പോൾ മാത്രമല്ല മുടി അഴിച്ചിടുന്നത്. കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്, കാര്യം അറിഞ്ഞ് സംസാരിക്കുക. കാര്യം അറിയാതെ സംസാരിച്ചിട്ട് കാര്യമില്ലല്ലോ. ഓരോരുത്തരുടെ ഇഷ്ടമല്ലേ മുടി അഴിച്ചിടണോ എന്നത്.
ഫുഡ് ഉണ്ടാക്കുന്ന സമയത്ത് മുടി അഴിച്ചിട്ടാൽ അത് ഫുഡിലേക്കൊക്കെ പോയാൽ പ്രശ്നമല്ലേ, അതെടുത്ത് ഭയങ്കരമായി പറയുന്ന ആളുകളുണ്ട്. അതൊന്നും പറയേണ്ട ആവശ്യം ഇപ്പോൾ എന്റെ വീഡിയോയിൽ ഇല്ല, എന്നാണ് നന്ദന പറയുന്നത്. നന്ദനയ്ക്ക് അടുക്കളയിൽ നിൽക്കുമ്പോൾ മുടി അഴിച്ചിടുന്ന ശീലമില്ലെന്ന് നന്ദനയുടെ അമ്മ പറയുന്നു. കമന്റ് ഇടുന്നവർ നോക്കി കമന്റിടണം എന്നു നന്ദനയുടെ അമ്മ പറയുന്നുണ്ട്. നിരവധിപേരാണ് നന്ദനയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.