Celebrities

ഞാനും ആ നടിയും ഒരുപോലെയാണ്, തള്ളുകഥയൊക്കെ പറഞ്ഞ് ഇരിക്കുന്നവരാണ് ഞങ്ങൾ : ബേസിൽ ജോസഫ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബേസിൽ ജോസഫ് നസ്രിയ നസീം കോമ്പോയെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എം.സി.ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂക്ഷ്‌മദർശിനി’. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതിന് പുറമേ  ഏറെക്കാലത്തിനുശേഷം നസ്രിയ നായികയാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘സൂക്ഷ്മദർശനി’ക്കുണ്ട്. സിനിമയുടെ ചിത്രീകരണ വേളയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ നസ്രിയയെക്കുറിച്ച് ഒരു ആഭിമുഖത്തിൽ പറയുകയാണ് ബേസിൽ ജോസഫ്. പടത്തിൽ ഒരുപാട് തമാശരംഗങ്ങൾ ഒന്നുമില്ലെങ്കിലും ഷൂട്ടിംഗ് സമയത്ത് മുഴുവൻ തമാശയായിരുന്നു.

ഞങ്ങൾ രണ്ടുപേർക്കും സ്വഭാവത്തിൽ ഒരുപാട് സാമ്യതകൾ ഉണ്ട്. കൂട്ടം കൂടുമ്പോൾ അതിനു നടുവിൽ ഇരിക്കുന്നവർ ഉണ്ടാകില്ലേ, ഓരോ തള്ളു കഥയൊക്കെ പറഞ്ഞ്. ഞങ്ങൾ രണ്ടുപേരും അങ്ങനെയുള്ള ആളുകളാണെന്നാണ് നസ്രിയയെക്കുറിച്ച് ബേസിൽ പറയുന്നത്. ബേസിലിന്റെ വാക്കുകൾ അംഗീകരിച്ചുകൊണ്ട് ഷൂട്ടിംഗ് സമയത്തൊക്കെ എപ്പോഴും ചിരിയായിരുന്നു എന്നാണ് നസ്രിയ പറയുന്നത്. ഞങ്ങൾ രണ്ടുപേരും ഒരേ വൈബും എനർജിയും ഉള്ള ആളുകൾ ആണെന്നും നസ്രിയ കൂട്ടിച്ചേർത്തു.