നയന്‍താര-ധനുഷ് പോര് സാമൂഹികമാധ്യമങ്ങളിലും ഏറ്റെടുത്ത് ആരാധകര്‍. നയന്‍സിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുമുള്ള മൂന്ന് സെക്കന്റ് വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പത്ത് കോടി കോപ്പിറൈറ്റ് ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തിയതോടെയാണ് തര്‍ക്കം പുറംലോകമറിഞ്ഞത്. ഇതിനിടയ്ക്ക് നയന്‍താരയെ പ്രകീര്‍ത്തിക്കുന്ന ധനുഷിന്റെ പഴയ അഭിമുഖം വൈറലാവുകയാണ്. സുഹൃത്ത്ബന്ധത്തിന്റെ പേരില്‍ ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ നയന്‍താര പ്രതിഫലം വാങ്ങാതെ അഭിനയിച്ചു എന്നാണ് ധനുഷ് അഭിമുഖത്തില്‍ പറഞ്ഞത്. ‘നയന്‍താര എന്റെ സുഹൃത്താണ്. എതിര് നീച്ചലില്‍ ഒരു പാട്ടില്‍ അഭിനയിച്ചതിന് പ്രതിഫലം കൂടി വാങ്ങിയില്ല. നിങ്ങള്‍ എന്റെ സുഹൃത്താണ്, ഞാന്‍ പ്രതിഫലം വാങ്ങില്ല എന്നാണ് എന്നോട് പറഞ്ഞു. വന്ന് ഫ്രീ ആയി അഭിനയിച്ചു,’ എന്നാണ് ധനുഷ് പറഞ്ഞത്. ശിവകാര്ത്തികേയന് നായകനായ ‘എതിര് നീച്ചലി’ല്‍ ഒരു ഗാനരംഗത്തിലാണ് നയന്‍താര അഭിനയിച്ചത്.
https://x.com/Veerasamy100/status/1857688770335879429
ഇരുവരും തമ്മിലുള്ള പോരില്‍ അനുകൂലിച്ചും എതിര്‍ത്തും താരങ്ങള്‍ രംഗത്തെത്തി. പാര്‍വതി തിരുവോത്ത്, ശ്രുതി ഹാസന്, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരന് ഉള്‍പ്പെടെ ധനുഷിനൊപ്പം മുമ്പ് അഭിനയിച്ച നായികനടിമാരെല്ലാം നയന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.