Movie News

കാന്താര 2: റിലീസ് തീയതി പുറത്ത് | kantara-film-2-release-announcements

പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്

കാന്താര 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം നിര്‍വഹിച്ചത്.

ഇപ്പോഴിതാ കാന്താരയുടെ തുടര്‍ച്ചയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം ഋഷഭ് ഷെട്ടി തന്നെയാണ്. ആരെക്കൊയാകും കാന്താരായുടെ തുടര്‍ച്ചയിലുണ്ടാകുക എന്നതില്‍ സിനിമയുടെ ആരാധകര്‍ ആകാംക്ഷയാണ്. ചിത്രം അടുത്ത വര്‍ഷമാണ് എത്തുക.

ഒക്ടോബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. മോഹൻലാലും കാന്താരയുടെ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായെങ്കിലും സ്ഥിരീകരണമില്ല.

ഋഷഭ് ഷെട്ടി ബോളിവുഡില്‍ എത്തുമോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടി നേരത്തെ ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

content highlight: kantara-film-2-release-announcements