Entertainment

ധനുഷിന് വൻ നഷ്ടം വരുത്തിയിട്ടുണ്ട് നയൻ‌താര : ധനുഷിനെ പിന്തുണച്ച് അന്തനന്‍

നയൻതാര – ധനുഷ് പോര് ശക്തമാവുകയും സിനിമാലോകവും ആരാധകരും രണ്ടുപക്ഷത്തെയും ന്യായങ്ങൾ നിരത്തുകയും ചെയ്യുന്നതാണ് സോഷ്യൽമീഡിയയിലെ കാഴ്ച. ഇപ്പോൾ ധനുഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തമിഴകത്തെ ഫിലിം ജേര്‍ണലിസ്റ്റും മുന്‍ ഫിലിം മേക്കറുമായ അന്തനന്‍. 6 കോടി ബഡ്ജറ്റിൽ ഇറങ്ങേണ്ട ‘നാനും റൗഡി താൻ’ ചിത്രം നയൻതാരയും വിഗ്നേഷ് ശിവനും ചേർന്ന് വൈകിപ്പിച്ച് 16 കോടിയിൽ എത്തിച്ചു എന്നാണ് അന്തനന്‍ പറയുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നയൻതാരയും വിഗ്നേഷും പ്രണയത്തിലായി മിക്കപ്പോഴും ഇവർ കാരവാനിൽ കയറിയിരുന്ന് സംസാരിക്കുകയായിരുന്നു പതിവ്. ഇത് ധനുഷിന് ഇഷ്ടപ്പെട്ടില്ല. സിനിമ പെട്ടെന്ന് തീര്‍ക്കാൻ കഴിഞ്ഞില്ല. ചെലവ് 16 കോടിയിലെത്തി. സിനിമയിൽ ഉണ്ടായ ഈ നഷ്ടം ധനുഷിൽ നീരസം ഉണ്ടാക്കിയിരുന്നു എന്നും അന്തനന്‍ കൂട്ടിച്ചേർത്തു. മൂന്ന് സെക്കന്റ് വീഡിയോക്ക് പത്ത് കോടി രൂപ ധനുഷ് ആവശ്യപ്പെടുന്നത് ആളുകള്‍ക്ക് ആശ്ചര്യമായിരിക്കാം. ഇതേ നയന്‍താര പത്ത് ദിവസത്തെ ഷൂട്ടിന് പത്ത് കോടി രൂപ ചോദിക്കുന്നത് അന്യായമല്ലേഎന്നും അന്തനന്‍ ചോദിക്കുന്നു.

നയൻതാര, വിഘ്‌നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ 3 സെക്കൻഡ് ദൃശ്യം ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ചിത്രം നിർമിച്ച ധനുഷ് 10 പത്തു കോടി നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.