ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു ഫലമാണ് പപ്പായ. വിറ്റാമിൻ സി, ബി, ഇ, എ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഇത്. പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റുകൾ, എൻസൈമുകൾ എന്നീ ഗുണങ്ങളെല്ലാം പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ മുഖത്തെ കറുത്ത പാടുകൾ അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും പപ്പായ ഏറെ ഫലപ്രദമാണ്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന പപ്പായ ചർമ്മ പ്രശ്‌നങ്ങൾ തടയാൻ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
ഉപയോഗിക്കേണ്ട മാർഗ്ഗങ്ങൾ
- പപ്പായയുടെ പൾപ്പും രണ്ട് ടേബിള്‍ സ്‌പൂൺ തക്കാളി നീരും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിട്ടിന് ശേഷം കഴുകി കളയാം.
- പപ്പായയുടെ പൾപ്പും അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
- ഒരു പാത്രത്തിലേക്ക് അരകപ്പ് പപ്പായയുടെ പൾപ്പ് ഇടുക. ശേഷം ഇതിലേക്ക് അര ടീസ്‌പൂൺ തേനും മഞ്ഞളും ചേർക്കാം. ഇവ മൂന്നും നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ശേഷം 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
- അര കപ്പ് പപ്പായയിലേക്ക് നന്നായി പഴുത്ത ഒരു വാഴപഴം, ഒരു ടീസ്‌പൂൺ തേൻ, അര ടീസ്‌പൂൺ നാരങ്ങാ നീർ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് മിനിറ്റ് ശേഷം കഴുകി കളയുക.
- അര കപ്പ് പപ്പായ പള്‍പ്പിലേക്ക് രണ്ട് ടേബിള്‍ സ്‌പൂൺ തൈര് ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.
കറുത്ത പാടുകൾ അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും ഈ മാർഗ്ഗങ്ങൾ വളരെയധികം സഹായിക്കും. എന്നാൽ ചർമ്മത്തിൽ ഉപയോഗിക്കുന്ന ഫേസ് പാക്കുകൾ, സ്‌ക്രബറുകൾ എന്നിവ ഉപയോഗിക്കുന്നതിനു മുൻപ് പച്ച് ടെസ്റ്റ് ചെയ്‌തു നോക്കണം. പാർശ്വസഫലങ്ങൾ ഇല്ലെന്ന് കണ്ടാൽ മാത്രമേ ഇത് മുഖത്ത് പരീക്ഷിക്കാവൂ.
STORY HIGHLIGHT: papaya face packs for healthy skin