Celebrities

‘ഒരാളെ വെച്ച് സിനിമ ചെയ്‍താല്‍ ജീവിതമുണ്ടാക്കാനായിയെന്ന് കരുതേണ്ടതില്ല’; ശിവകാർത്തികേയൻ പറഞ്ഞത് ധനുഷിനെതിരെ ? | sivakarthikeyan

ശിവകാര്‍ത്തികേയൻ നിര്‍മിച്ച കൊട്ടുക്കാളി എന്ന സിനിമയുടെ പ്രഖ്യാപനത്തിനിടയെും പരോക്ഷമായി നടൻ ധനുഷിന് എതിരെ എത്തിയിരുന്നു

ടെലിവിഷനിലൂടെ കലാ രംഗത്ത് എത്തിയ താരമാണ് ശിവകാര്‍ത്തികേയൻ. ധനുഷിന്റെ ഹിറ്റായ 3ലൂടെ ആയിരുന്നു സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ശിവകാര്‍ത്തികേയനെ തന്നെ നായകനാക്കി താരം എതിര്‍ നീചാല്‍ നിര്‍മിക്കുകയും ചെയ്‍തിരുന്നു. നിലവില്‍ ശിവകാര്‍ത്തികേയനും ധനുഷും അകല്‍ച്ചയിലാണ്.

ശിവകാര്‍ത്തികേയൻ നിര്‍മിച്ച കൊട്ടുക്കാളി എന്ന സിനിമയുടെ പ്രഖ്യാപനത്തിനിടയെും പരോക്ഷമായി നടൻ ധനുഷിന് എതിരെ എത്തിയിരുന്നു. കൊട്ടുകാളി എന്ന ചിത്രത്തിലൂടെ താൻ ആര്‍ക്കും ജീവിതം നല്‍കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ശിവകാര്‍ത്തികേയൻ. കരിയറോ അവര്‍ക്ക് ജീവിതമോ നല്‍കുന്നില്ല. ഒരാള്‍ പുതിയ ഒരാളെ വെച്ച് സിനിമ ചെയ്‍താല്‍ ജീവിതമുണ്ടാക്കാനായിയെന്ന് കരുതേണ്ടതില്ല എന്നും പറഞ്ഞു ശിവകാര്‍ത്തികേയൻ. ആരുടെയും പേര് പരാമര്‍ശിക്കാതെ ആയിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ധനുഷിന് എതിരെ ആണെന്ന് താരത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

നടൻ ധനുഷിന് എതിരെ നയൻതാര രംഗത്ത് എത്തിയിരുന്നു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയായിരുന്നു തര്‍ക്കം. നാനും റൌഡി താൻ സിനിമയിലെ രംഗം ഉപയോഗിക്കാൻ ‘എതിര്‍പ്പില്ലാ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. മൂന്ന് സെക്കൻഡ് വീഡിയോയ്‍ക്ക് 10 കോടി രൂപ നിര്‍മാതാവായ ധനുഷ് ആവശ്യപ്പെട്ടു. മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷ്. ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കണം. ധനുഷി്നറെ സേച്ഛാധിപത്യ പ്രവണ തിരിച്ചറിയണമെന്നും പറഞ്ഞു നയൻതാര.

ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂവെന്ന് ആവശ്യപ്പെട്ട് സംവിധായകനും നയൻതാരയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവനും രംഗത്ത് എത്തി. നയൻതാര അയച്ച വക്കീല്‍ നോട്ടിസിനൊപ്പമായിരുന്നു സംവിധായകന്റെ വിമര്‍ശനം. ഈ ഘട്ടത്തില്‍ ശിവകാര്‍ത്തികേയൻ പണ്ട് പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയാണ്. ശിവകാര്‍ത്തികേയന്റെ പഴയ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. ഞാൻ അവരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് വീഡിയോയില്‍ ശിവകാര്‍ത്തികേയൻ വ്യക്തമാക്കുന്നു. മാത്രവുമല്ല അവര്‍ പറയുന്നത് മാത്രം താൻ ചെയ്യും എന്ന് വിചാരിക്കുന്നുണ്ട്. അവര്‍ വിചാരിക്കുന്നത്ര വളര്‍ന്നാല്‍ മതിയെന്നാണ്. ഇതിലധികം പോകാൻ പാടില്ലെന്നൊക്കെ പറയുകയാണ് അവര്‍. അത് എങ്ങനെ നടുക്കും ഇക്കാലത്ത്. താനാണ് എന്നെ വളര്‍ത്തി വിട്ടതെന്നും പറയുന്നു അവര്‍. വെളിയിലും അവര്‍ പറഞ്ഞു ഇക്കാര്യം. ഞാൻ കേള്‍ക്കുന്നത് അവര്‍ എന്താണ് പറയുന്നത് എന്നത് മാത്രമാണെന്നും എല്ലാവരോടും ധരിപ്പിക്കുന്നു. ഞാൻ അവര്‍ പറയുന്നതേ എടുക്കൂ. അങ്ങനെയൊക്കെ എങ്ങനെയാണ് പറയാനാകുക എന്നും ചോദിക്കുന്നു ശിവകാര്‍ത്തികേയൻ. ഞാൻ അവരോട് തര്‍ക്കത്തിന് ഇല്ല. ഞാൻ എന്റെ ജോലി ചെയ്യുമെന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

content highlight: actor-sivakarthikeyan-against-dhanush-video