Celebrities

സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് അക്ഷയ്കുമാർ; പക്ഷെ കോടികൾ കയ്യിലെത്തുന്നത് ഇങ്ങനെ ! akshay kumar

ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരം വലിയ തുക ഈടാക്കി എന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു

അഭിനേതാക്കളുടെ ഉയർന്ന ശമ്പളം കാരണം സിനിമയ്ക്ക് അധികച്ചെലവ് ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് അക്ഷയ് കുമാർ. ഇപ്പോൾ താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്നും പകരം ലാഭത്തിന്റെ ഒരു പങ്കാണ് വാങ്ങാറുള്ളതെന്നും താരം പറയുന്നു. സിനിമ ലാഭം നേടിയാൽ ആ ലാഭത്തിൽ നിന്ന് തങ്ങൾക്കും ഒരു പങ്ക് ലഭിക്കുമെന്നും ലാഭം ലഭിച്ചില്ലെങ്കിൽ പണമൊന്നും കിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരം വലിയ തുക ഈടാക്കി എന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഒരു ചിത്രത്തിന് താരം 60 കോടി മുതൽ 145 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് പല തരത്തിലുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അക്ഷയ് കുമാർ തന്നെ ഇപ്പോൾ തന്റെ പ്രതിഫലത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ്. ‌

ഈ ഒരു സാഹചര്യത്തിൽക്കൂടിയാണ് പ്രതിഫലത്തെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞത്. “ഖേൽ ഖേൽ മേ”, “സർഫിറ”, “സിങ്കം എഗെയ്ൻ” തുടങ്ങിയ മൂന്ന് സിനിമകളിലും താരം ഈ വർഷം അഭിനയിച്ചിരുന്നു. ഇനിയും താരത്തിന്റേതായി നിരവധി സിനിമകൾ വരാനുണ്ട്. “വെൽക്കം 3,” “സ്കൈഫോഴ്സ്,” “സി ശങ്കരൻ ബയോപിക്,” “ജോളി എൽ എൽ ബി,” “ഹൗസ്ഫുൾ 5,” “ഹേരാ ഫേരി 3,” “ഭൂത് ബംഗ്ല” എന്നിവയുൾപ്പെടെയുള്ള സിനിമകളാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന സിനിമകൾ.

അതേ സമയം അക്ഷയ് കുമാർ നായകനായി 2008 ൽ സൂപ്പർ ഹിറ്റ് ആയ സിം​ഗ് ഈസ് കിം​ഗ് എന്ന സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിൽ‌ അക്ഷയ് അവതരിപ്പിച്ച ഹാപ്പി സിം​ഗ് എന്ന കഥാപാത്രം ഉണ്ടാവില്ലെന്നും അക്ഷയ് കുമാറിനെ ഒഴിവാക്കി പുതിയ നായകനെ വെച്ചാണ് രണ്ടാം ഭാ​ഗം ഇറക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാൽ ഈ ചിത്രത്തിന്റെ 50% അവകാശം അക്ഷയ് കുമാറിന്റെ കമ്പനിക്കാണെന്നാണ് വിവരം. ഫ്രാഞ്ചൈസിയുടെ തുടർച്ചയ്ക്ക് അക്ഷയ് കുമാറിന്റെ അനുമതി വേണമെന്നാണ് വിവരം. എന്നാൽ മറ്റൊരു നായകനെ വെച്ച് രണ്ടാം ഭാ​ഗം ഇറക്കാൻ അക്ഷയ് കുമാകർ അനുവദിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

content highlight: akshay-kumar-reveals-his-remuneration